മോഹന്‍ലാല്‍ മീന ദമ്പതികളുടെ മകള്‍ അന്‍സിബ ആയതുകണ്ടില്ലേ, അമ്മയേക്കാള്‍ സുന്ദരിയും…
അതെ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന്റെ മകളായാണ് ശരിക്കും അന്‍സിബ മലയാളികളുടെ ചങ്കില് കയറിയത്, അവര്‍ പക്വതയുള്ള ആളായിരിക്കുന്നു കൂടുതല്‍ സൗന്ദര്യവതിയായിരിക്കുന്നു ചുരുക്കിപ്പറഞ്ഞാല്‍ അതില്‍ അമ്മവേഷത്തിലെത്തിയ മീനയെ കടത്തിവെട്ടിയിരിക്കുന്ന സൗന്ദര്യം ഇപ്പോ അന്സിബക്കുണ്ട്.
കറുത്ത സാരിയില്‍ കൂടുതല്‍ വെട്ടിത്തിളങ്ങുകയാണ് താരസുന്ദരി, നിരവധി പേര് ഈ മാറ്റത്തില്‍ അന്‍സിബയെ വാനോളം പുകഴ്ത്തുന്നുണ്ട്, മലയാളം ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ വിജയി ആയിരുന്നു മുന്‍പ് അന്‍സിബ. ഗീതിക എന്നായിരുന്നു നടിയായപ്പോള്‍ സ്വീകരിച്ച പേര്. പിന്നീട് അന്‍സിബ എന്ന സ്വന്തം പേരില്‍ തന്നെ അഭിനയിക്കുകയായിരുന്നു, ദൃശ്യം കൂടാതെ ഉത്തരാ, ചെമ്മീന്‍, ഷീ ടാക്സി, വിശ്വാസം അതല്ലേ എല്ലാം എന്നീ സിനിമകളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
ബി എസ് സി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് അന്‍സിബ ഹസന്
തമിഴ്, മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു. നിരവധി ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും എത്തി. ഇതുവരെ 12 തമിഴ് സിനിമകളിലും,17 മലയാളസിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1992 ലാണ് അന്‍സിബയുടെ ജനനം. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഹസന്, റസിയ എന്നിവരാണ് കോഴിക്കോട് സ്വദേശിനിയായ അന്‍സിബയുടെ മാതാപിതാക്കള്‍. ആഷിക്, അസീബ്, അഫ്സല്, അഫ്സാന എന്നിങ്ങനെ നാലു സഹോദരങ്ങളും അന്സിബക്കുണ്ട്. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ താരസുന്ദരിക്ക് കഴിയട്ടെ FC