ഏറ്റെടുക്കാനാളില്ലാതെ അനാഥമായ നടന് രാജ് മോഹന്റെ ശവശരീരം ഇവരേറ്റെടുക്കും… വല്ലാത്ത അവസ്ഥ…….
ആരുമില്ലാത്ത ആളല്ല എന്നിട്ടും അവസാനം ആര്‍ക്കും വേണ്ടാത്തവനായി കിടക്കേണ്ടിവരിക, അവസാനം പലരുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് നല്ല നിലയില്‍ സംസ്ക്കരിക്കാനുള്ള ആളെത്തുക അതും ഒരുപുണ്യം, വേദനനിറഞ്ഞ വാര്‍ത്തക്ക് വിട തിരുവനന്തപുരം ആശുപത്രി മോര്‍ച്ചറിയില്‍ കിടന്ന നടന് രാജ് മോഹന്റെ ഭൗതിക ദേഹം സംസ്ക്കരിക്കാനുള്ള നടപടിയായി.
ഏറ്റെടുക്കാന്‍ ആളില്ലാത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നടന് രാജ് മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. 1967ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തില്‍ നായകവേഷമിട്ട നടനാണ് രാജ് മോഹന്‍. ഓ. ചന്തുമേനോന്റെ നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണന് നായരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കലാനിലയം കൃഷ്ണന് നായരുടെ മകളെ ആയിരുന്നു രാജ് മോഹന്‍ വിവാഹം കഴിച്ചത്, അങ്ങിനെയാണ് മരുമകന് രാജ് മോഹനനെ നായകനാക്കി കൃഷ്ണന് നായര്‍ ഇന്ദുലേഖ ഒരുക്കിയത്.
വര്‍ഷങ്ങള്‍ ഏറെയായി തനിച്ചായിരുന്നു താമസം. അദ്ദേഹത്തിന്റെ ദുരിതാവസ്ഥ കണ്ട് മുന്‍സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമിക്കു വേണ്ടി നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍ എന്നിവര്‍ നേരിട്ട് വീട്ടിലെത്തി പെന്ഷന് കൈമാറിയിരുന്നു. മോക്ഷം കിട്ടിയത് പുണ്യം.. ആദരാഞ്ജലികളോടെ FC