തടിയന് നായകന് പെണ്മനസ്സുകളിലെ പുതിയ ഹീറോ.. അനുരാഗഗാനം പോലെ കുതിക്കുന്നു ഒപ്പം പ്രിന്‍സും…..
ഇങ്ങനെ തടിയനായ ഒരാള്‍ എന്തുചെയ്യാനാണെന്നായിരുന്നു സീരിയല്‍ പ്രേമികള്‍ ആദ്യം ചിന്തിച്ചത്.. എന്നാല്‍ ആ തടിയും വെച്ച് പെണ്മനസ്സുകള് ആദ്യ എപ്പിസോഡില്തന്നെ കവര്‍ന്നെടുക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നടന് പ്രിന്‍സ്. സജി മിലേനിയം മില്ലേനിയും പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഒരുക്കുന്ന അനുരാഗഗാനം പോലെ എന്ന സീരിയലാണിപ്പോ തരംഗം. ഇതിന്റെ പ്രൊമോ സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തത് മുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയ മുഖമാണ് നായകന് പ്രിന്‍സിന്റേത്. നായിക കവിത നായര്‍ മലയാളികള്‍ക്ക് ഒപ്പമുള്ളതാണെങ്കിലും പ്രിന്‍സിനെ അത്ര കണ്ട് ആളുകള്‍ക്ക് അറിയുമായിരുന്നില്ല. എന്നാല്‍ ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ട് മികച്ച പ്രതികരണമാണ് മലയാളികള്‍ നല്‍കുന്നതെന്ന് സീരിയല്‍ റ്റുഡേ യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രിന്‍സ് പറയുന്നു.
നായകന്റെ വണ്ണം തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ തടി സീരിയലിനുവേണ്ടി ഉണ്ടാക്കിയതല്ലെന്ന് പറയുന്നു പ്രിന്‍സ്. സത്യത്തില്‍ എനിക്ക് ഇതിലും അധികം തടി ഉണ്ടായിരുന്നു. തടി കാരണം ആണ് ഈ സീരിയലില്‍ അവസരം ലഭിച്ചത്. നാദിര്‍ഷിക്കയാണ് ആ അവസരം ഉണ്ടാക്കി തന്നത്. അത് എന്റെ ഭാഗ്യമായി കരുതുന്നു. തടി കാരണം ഞാന്‍ ഒരിക്കലും ബുദ്ധിമുട്ടിയിട്ടില്ല. ഈ തടിയില്‍ ഞാന്‍ ഹാപ്പിയാണ്. എന്റെ അമ്മയ്ക്കും ഞാന്‍ തടിച്ചിരിയ്ക്കുന്നതാണ് ഇഷ്ടം’ എന്നാണ് നടന് പറയുന്നത്.
കവിത നായര്‍ക്കൊപ്പമുള്ള അഭിനയം നല്ല ഒരു എകസ്പീരിയന്‍സ് ആണ്. വളരെ അധികം സപ്പോര്‍ട്ട് ആണ് അവരുടെ ഭാഗത്ത് നിന്ന് കിട്ടുന്നത്. വളരെ ഫ്രീയായി അഭിനയിക്കുന്ന നല്ല ഒരു ആര്‍ട്ടിസ്റ്റാണ് കവിത നായര്‍. അവരുടെ അഭിനയം കണ്ട് നില്ക്കാന് വേണ്ടി എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസവും ഞാന്‍ സെറ്റില്‍ പോകാറുണ്ട്. ഞാന്‍ സത്യത്തില്‍ അവരുടെ വലിയ ആരാധകനാണ്. നാച്ചറല്‍ ആക്ടറാണ് കവിതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും സീരിയല്‍ നല്ല റേറ്റിംഗില്‍ പോകുന്നത് എല്ലാവരിലും സന്തോഷം നിറക്കുന്നു FC