മകന്റെ സൈക്കിളില്‍ അടിച്ചു വിട്ട് കുഞ്ചാക്കോബോബന്… ഇതൊരു കടുത്ത മത്സരം തന്നെ….
കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കഴിയുക എന്നത് ഭാഗ്യമാണ് ആ ഭാഗ്യത്തിന്റെ നിറവിലാണ് നടന് കുഞ്ചാക്കോ ബോബന് വര്‍ഷങ്ങളുടെ കാത്തിരിപ്പ് പ്രാര്‍ത്ഥന എല്ലാംകൂടി ആയപ്പോള്‍ മിടുക്കനായ ഒരു മകന് ഇപ്പോഴവന്റെ കൂടെ കളിക്കുകയാണ് താരം.. മകന് ഇസഹാക്കിനൊപ്പം കുട്ടിസൈക്കിള്‍ ചവിട്ടി അവന്റെ കളിക്കൊപ്പം കൂടിയിരിക്കുകയാണ് വീഡിയോയില്‍ ചാക്കോച്ചന്. കൂടെ വണ്ടി ഓടിക്കാന്‍ വേറൊരു ആണ്‍കുട്ടിയുമുണ്ട്. കൂട്ടത്തില്‍ ഏറ്റവും ചെറിയ സൈക്കിള്‍ ആണ് ചാക്കോച്ചന് ഓടിക്കുന്നത്.
”നിങ്ങളുടെ കുട്ടിയ്ക്കൊപ്പമാകുമ്പോള് കുട്ടിയാകുക” എന്ന് അര്‍ത്ഥമാക്കുന്ന വരികളാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ ആയി നല്‍കിയിരിക്കുന്നത്. ”ഹാപ്പി അപ്പമാര്സ് ഡേ” എന്നും അതിനു താഴെയായി എഴുതിയിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ ശിവദയും മുന്നയുമടക്കമുള്ള താരങ്ങളും സുഹൃത്തുക്കളും ആരാധകരുമൊക്കെ രസകരമായ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ”ഇന്ന് ഫാദേര്‍സ് ഡേ ആണ്, അല്ലാതെ ചില്‍ഡ്രന്‍സ് ഡേ അല്ല” എന്നോര്‍മപ്പെടുത്തി രസകരമായി ഒരാരാധകന് കമെന്റ് ചെയ്തപ്പോള്‍ ”കൊച്ചാക്കോ” എന്നാണ് മറ്റൊരാള്‍ എഴുതിയത്. അപ്പനും മകനും നിറയെ സ്നേഹം നല്‍കിയാണ് വീഡിയോയുടെ താഴെ ആരാധകരും സുഹൃത്തുക്കളും കമെന്റുകള്‍ കുറിച്ചിരിക്കുന്നത്. FC