നടി അനുശ്രിയാണിപ്പോള് താരം നല്ല കുത്തൊഴുക്കുള്ള പുഴയിലാണ്.കൂടെയുള്ള ആളെ മനസ്സിലായോ?.
ഈ ലോക്ക്ഡൗണ്‍ കാലത്തില്‍ ഏറ്റവും താരമായത്
ശ്രി.അനുശ്രി എന്ന നടിയാണ്.അവര്‍ എന്നും ആരാധകരോട് സംവദിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.
ഭക്ഷണം പാകം ചെയ്യുന്നത്,സഹോദരന് മുടിയില്‍
മൈലാഞ്ചി പുരട്ടി കൊടുക്കുന്നത് എല്ലാമെല്ലാമങ്ങിനെ ആരാധകരെ കാണിക്കും.എന്നാല്‍ അതില്‍ കുശുമ്പുള്ളവര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തും.അവര്ക്ക്അതെ നാണയത്തില്‍ മറുപടി കൊടുക്കാന്‍ അനുശ്രി
മിടുക്കിയാണ്.അതും വാര്‍ത്തയാകാറുണ്ട്.
ഇന്ന് വൈറലായിരിക്കുന്നത് നടിയുടെ ഒരു കുളിയാണ്.അതും മഴ നനഞ്ഞ് പുഴയിലിറങ്ങിയുള്ള ഒന്നാന്തരം കുളി.ചുമ്മാവെള്ളത്തിലിറങ്ങിയതല്ല.
ഒന്നാന്തരം ഫോട്ടോ ഷൂട്ട് നടത്തിയാണ് താരം കരക്ക്
കയറിയത്.
മൈ ബോസ്സില്‍ മംമ്ത മോഹന്‍ദാസ് പട്ടട്രൗസറിട്ട്
കുളത്തില്‍ ചാടിയ പോലെയുള്ള കുളിയല്ല.നല്ല കുത്തൊഴുക്കുള്ള പുഴയില്‍ സാരിയുടുത്താണ് താരം ഇറങ്ങിയത്.
അടിയൊഴുക്കുള്ളത് കൊണ്ട് സഹോദരന് അനൂപ്
മുരളിയും പുഴയിലുണ്ട്.സഹോദരിയെങ്ങാനും ഒഴുകി
പ്പോയാല്‍ തടുക്കാനാണത്രേ കൂടെ ചാടിയത്.
അനുശ്രി തന്നെ പറഞ്ഞതാണ്.അതുകൊണ്ട് ചുളുവില്‍ ലോകം മുഴുവന്‍ അനൂപിനെയും കണ്ടു.
അനുശ്രി നിങ്ങളുടെ സഹോദര സ്നേഹം സമൂഹത്തിന് മാതൃകയാകട്ടെ.
ഫിലീം കോര്‍ട്ട്.