നടി അപര്‍ണയെ അശ്ലീല കമന്റിലൂടെ അപമാനിച്ച- വനിതാസ്റ്റേഷനില്‍ മാപ്പും കോപ്പും-പാവം
ഓര്‍ക്കുക സ്വകാര്യതയിലേക്ക് കടന്ന് കയറിയാല്‍
ജയിലഴിക്കകത്തേക്കും കയറേണ്ടി വരും.നമ്മുടെ
ഇഷ്ട നടി അപര്‍ണ നായരാണ് കഴിഞ്ഞ ദിവസം ഒരു
ഫോട്ടോ പോസ്റ്റ് ചെയ്തത്.
അതിന് താഴെ മനോഹരമായി ഒരു അശ്ലീല കമന്റ്
ഇടുകയായിരുന്നു അജിത്ത് കുമാര്‍ എന്നൊരു ഞരമ്പന്.എന്നാല്‍ അവനെ അങ്ങിനെ വിടാന്‍ അപര്‍ണക്കായില്ല.
മാധ്യമസുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരം ADGP മനോജ്
എബ്രഹാമിന് പരാതി കൊടുത്തു.സൈബര്‍സെല്‍
അന്വേഷിച്ച് ആളെ തപ്പിയെടുത്തു.അജിത്തിനെയും
മറ്റൊരുത്തനെയും സ്റ്റേഷനിലെത്തിച്ചു. അപര്‍ണ
പറയുന്നു ഞാനാകെ ചോദിച്ചത് ഒറ്റ ചോദ്യം.
എന്തിന് അങ്ങിനെ ഒരു കമന്റ് ഇട്ടത്?.സോഷ്യല്‍
മീഡിയയില്‍ രാഷ്ട്രീയപരമായ കമന്റുകളെല്ലാം
ഇടാറുണ്ട് അത്തരത്തില്‍ സംഭവിച്ചുപോയതാണെന്നായിരുന്നു മറുപടി.എന്താല്ലേ!! എത്ര സിംപിളായാണ്
അവന് അങ്ങിനെ പറഞ്ഞത്.എന്തായാലും ഇനി ഒരു
പെണ്ണിനോടും ഇത്തരത്തില്‍ കമന്റിട്ട്കളിക്കില്ലെന്നും,മാപ്പുപറഞ്ഞത് കൊണ്ടും,പിന്നെ അവന്റെ കുടുംബ സ്ഥിതി,സാമ്പത്തിക സ്ഥിതി എല്ലാം അറിഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ മാപ്പാക്കി കൊടുത്ത് പരാതി പിന്‍വലിക്കുകയും ചെയ്തെന്നും അപര്‍ണ പറയുന്നു.
ഒപ്പം പരാതി നല്കാന് സഹായിച്ച മാധ്യമ സുഹൃത്ത് ADGP മനോജ് എബ്രഹാം,സൈബര്‍ പോലീസ് SI മണികണ്ഠന്,ജിബിന്‍ ഗോപിനാഥ്,കൂടാതെ തിരുവനന്തപുരം വനിതാസെല്ലിലെ ഉദ്ദ്യോഗസ്ഥര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായും അപര്‍ണ കുറിക്കുന്നു.
ഫിലീം കോര്‍ട്ട്.