അസുഖ ബാധിതയായി കിടക്കുന്ന ഭാഗ്യലക്ഷ്മി തലപൊന്തിയപ്പോ അതാഘോഷിച്ചവര്ക്ക് കണക്കിന് കൊടുത്തു….
അസുഖമായി കിടന്നാല്‍ ചത്തെന്നു വാര്‍ത്തകൊടുക്കുന്ന നവമാധ്യമ വിഭാഗത്തിന് ഇത്തവണ കണക്കിന് കൊടുത്തു ഭാഗ്യലക്ഷ്മി, തന്റെ അസുഖം ഭേദമായെന്നും ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയും നടി ഭാഗ്യലക്ഷ്മി. കഴിഞ്ഞ ദിവസമാണ് എച്ച്1എന്‍1 ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ചിത്രം നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ചിത്രത്തിനൊപ്പം ‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം’ എന്നും ഭാഗ്യലക്ഷ്മി കുറിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭാഗ്യലക്ഷ്മിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്തു. അതോടെയാണ് വീഡിയോ പങ്കുവച്ച് പനി മാറിയ വിവരം നടി പ്രേക്ഷകരെ അറിയിച്ചത്. പടര്‍ന്നു പിടിക്കുന്ന പകര്‍ച്ച പനിയുമായി ബന്ധപ്പെട്ട് ആളുകളില്‍ അവബോധമുണ്ടാക്കാന്‍ വേണ്ടിയാണ് ആ ചിത്രം പങ്കുവച്ചതെന്നും തന്റെ അസുഖത്തെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയെന്നും ഭാഗ്യലക്ഷ്മി വീഡിയോയിലൂടെ പറഞ്ഞു.
”കേരളം മുഴുവന്‍ പനിച്ച് വിറയ്ക്കുന്ന കാഴ്ചയല്ലേ ഇപ്പോള്‍. എല്ലാവരും ഒന്ന് സൂക്ഷിച്ച് ഇരിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനൊരു പോസ്റ്റ് ഇട്ടത്. അതിനെ ഓണ്‍ലൈന്‍ മാധ്യമങ്ങളൊക്കെ എടുത്ത് ‘അയ്യോ ആര്‍ക്കും ഇങ്ങനൊരു മഹാരോഗം വരല്ലേ’ എന്നു പറഞ്ഞ് വാര്‍ത്തയാക്കി. തള്ളുമ്പോള്‍ കുറച്ച് മയത്തില്‍ തള്ളേണ്ടേ. എനിക്കിപ്പോ അസുഖം ഒന്നുമില്ല. ക്ഷീണമൊക്കെ മാറി. കുളിച്ചു. ആളുകള്‍ക്ക് ഒരു അവബോധം ഉണ്ടാക്കാന്‍ വേണ്ടി ഇട്ടതാണ്. പക്ഷേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്രയും ആഘോഷമാക്കും എന്നു കരുതിയില്ല”.-ഭാഗ്യലക്ഷ്മി പറഞ്ഞു. FC