ചന്തുവിനെ ചതിച്ച ഉണ്ണിയാര്‍ച്ച.. നടി മാധവി ആകെ മാറിയിരിക്കുന്നു കണ്ടതില്‍ സന്തോഷമെന്ന് ….
മലയാള സിനിമയുടെ കനക സിംഹാസനത്തിലായിരുന്നു ഒരുകാലത്ത് മാധവി ഒരു വടക്കന്‍ വീരഗാഥയും, ആകാശദൂദും അവരെ മലയാളികളുടെ ഹൃദയത്തിലേക്കാണ് വലിച്ചടുപ്പിച്ചത്, താരസുന്ദരി കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം.
പ്രിസില, ഈവ്ലിന്, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവി-റാല്‍ഫ് ദമ്പതികള്‍ക്ക് ഉള്ളത്. ഇപ്പോഴിതാ, മകള്‍ പ്രിസിലയുടെ ജീവിതത്തിലെ വലിയൊരു നേട്ടം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മാധവി. ബിരുദപഠനം പൂര്‍ത്തിയാക്കിയ മകള്‍ക്ക് ഉന്നത പഠനത്തിന് ഹാര്‍വാര്‍ഡ്, ഓക്സ്ഫോര്‍ഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളില്‍ നിന്നും ക്ഷണം ലഭിച്ച സന്തോഷം പങ്കിടുകയാണ് താരം.
മൂന്നു അവാര്‍ഡുകളും ജിപിഎ 4.0 പോയിന്റും സ്കോര്‍ ചെയ്താണ് മകള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഞങ്ങളെല്ലാവരും നിന്നെയോര്‍ത്തു അഭിമാനിക്കുന്നു എന്നാണ് മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മാധവി കുറിച്ചത്. കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാര്‍ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാള ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം മേധാവിയെ കണ്ടതില്‍ ആരാധകരും ഹാപ്പിയാണ് FC