കലാഭവന്‍ മണിയെ നാടന്‍ പാട്ടില്‍ താരമാക്കിയ അറുമുഖന് വെങ്കിട്ടങ്ങ് മരിച്ചു.. 350 ഹിറ്റുപാട്ടുകള്‍…
ഹൃദയത്തില്‍ നിന്ന് വന്നതെല്ലാം പൊന്തരികളായിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹമെഴുതിയ ഓരോ പാട്ടിന് പൊന്തരികളും ലക്ഷോപലക്ഷം ഹൃദയങ്ങളിലേക്ക് ചേക്കേറി.. നാടന്‍പാട്ട് രചയിതാവ് അറുമുഖന് വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന് അറിയപ്പെട്ടിരുന്നത്. 350ഓളം നാടന്‍പാട്ടുകളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഉടലെടുത്തിട്ടുള്ളത്. കലാഭവന്‍ മണിയെ ഇത്രയധികം ജനപ്രിയമാക്കുന്നതിനും കാരണം ഇദ്ദേഹത്തിന്റെ നാടന്‍ പാട്ടുകള്‍ തന്നെയായിരുന്നു.
‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ’, ‘ചാലക്കുടി ചന്തക്കു പോകുമ്പോള്‍’, ‘പകലു മുഴുവന്‍ പണിയെടുത്ത്’ , ‘വരിക്കചക്കേടെ’ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ പാട്ടുകളാണ്. സിനിമയ്ക്ക് വേണ്ടിയും അറുമുഖന് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1998 ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ എലവത്തൂര് കായലിന്റെ’ എന്നീ ഗാനങ്ങള്‍ രചിച്ചത് ഇദ്ദേഹമായിരുന്നു.
ഉടയോന്, ദ ഗാര്‍ഡ്, സാവിത്രിയുടെ അരഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകന് എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും വരികളെഴുതി. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചു.
ഭാര്യ: അമ്മിണി. മക്കള്‍: സിനി, സിജു, ഷൈനി, ഷൈന്‍, ഷിനോയ്, കണ്ണന് പാലാഴി. സംസ്കാരം ചൊവ്വ വൈകീട്ട് മൂന്നിന് തൃശൂര്‍ മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തില്‍. ആദരാഞ്ജലികളോടെ.. FC