നടി ആശാ ശരത്തിന്റെ വീടിന്റെ പേര് ‘ആശാരി ഉത്തരം കീറി നിലയം’ ഈ പേരിട്ടത് നടന് ലാല്‍.. കാരണമിതാണ്….
ഇഷ്ടനടി ആശാശരത്തിന്റെ പുതിയ വീടിന്റെ നെയിം ബോര്‍ഡ് കണ്ടാല്‍ മൂക്കത്തു വിരല്‍ വെക്കും ഇതെന്തു പേരെന്ന് ഓര്‍ത്തു എന്നാല്‍ അങ്ങനെ ഒരു വീട്ടുപേരിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആശാശരത്ത്, ”മുപ്പത്തിമൂന്ന് വര്‍ഷമായി പരിചയമുള്ള ആളാണ് ലാല്‍ ചേട്ടന്. എന്റെ വിവാഹത്തിന് മുന്‍പ് ‘കാബൂളിവാല’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു, പക്ഷേ അന്ന് അഭിനയിക്കാന്‍ കഴിഞ്ഞില്ല. പിന്നെ കുറെ കൊല്ലം കഴിഞ്ഞിട്ട് അദ്ദേഹം സംവിധാനം ചെയ്ത കിങ് ലയര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സഖറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലാല്‍ ചേട്ടനും കുടുംബവും എന്റെ കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ്. അവരില്ലാത്ത ചടങ്ങ് പിന്നെ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മകള്‍ പങ്കുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ലാല്‍ ചേട്ടനും കുടുംബവും പങ്കെടുത്തതില്‍ വളരെയധികം സന്തോഷമുണ്ട്.”- ആശ ശരത് പറയുന്നു.
”ആശ പറഞ്ഞതുപോലെ തന്നെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ് ആശയും കുടുംബാംഗങ്ങളും. ആശ വീട് വച്ചപ്പോള്‍, ‘വീടിനു ഒരു പേര് വേണം ലാല്‍ ചേട്ടാ’ എന്ന് എന്നോട് പറഞ്ഞു. വീടിന്റെ പേരില്‍ ആശ, ശരത്ത്, ഉത്തര, കീര്‍ത്തന എല്ലാം വേണം. ഞാന്‍ വളരെയധികം ആലോചിച്ചിട്ട് ‘ആശാരി ഉത്തരം കീറി നിലയം’ എന്ന് പറഞ്ഞുകൊടുത്തു. അതില്‍ ആശ, ഉത്തര, ശരത്ത്, കീര്‍ത്തി എല്ലാവരും ഉണ്ട്. അങ്ങനെ രസകരമായ ഒത്തിരി നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചു. എന്നു ലാലും പറയുന്നു. FC