നടന് അജിത്തിന്റെ പിതാവ് അന്തരിച്ചു…..
നടന് അജിത്തിന്റെ പിതാവ് പി.എസ്.മണി അന്തരിച്ചു.84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍. പാലക്കാട് സ്വദേശിയാണ് പി.എസ്.മണി. കൊല്‍ക്കത്ത സ്വദേശി മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മറ്റു മക്കള്‍. ശാലിനി മരുമകളാണ്.
സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെ പേര് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.ഞങ്ങളും അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍.FC