നടന് അശോകന്റെ കഥ കഴിഞ്ഞു അസീസ് ഇനി അദ്ദേഹത്തിനെ മിമിക്രിയിലൂടെ അവതരിപ്പിക്കില്ല.. കഷ്ടം…
അസീസ് പറയുന്നു അശോകനെ ഇപ്പോള്‍ ഓര്‍ക്കുന്നത് മിമിക്രിയിലൂടെ കാണിക്കുന്നത് കൊണ്ടാണെന്ന്.. അത് അസീസിന്റെ മാത്രം തോന്നലാണ് പതിറ്റാണ്ടുകളായി അഭിനയിക്കുന്ന അശോകന്റെ സിനിമകള്‍ ടി വി യില്‍ വരാത്ത ദിവസങ്ങളില്ല എന്നറിയാതെയാണോ ഇങ്ങനെയൊക്കെ തട്ടിവിടുന്നത്.. അശോകനെ കാണിച്ചു താങ്കള്‍ ആളായി.. കൂടുതല്‍ വൃത്തികേട് കാണിച്ചാല്‍ കൂടുതല്‍ ശ്രദ്ധനേടാമെന്ന് നിങ്ങള്‍ തന്നെ പറയുന്നു, ആ വൃത്തികേടിനെതിരെയാണ് അശോകന് പ്രതികരിച്ചത്..
വേദികളില്‍ നടന് അശോകനെ ഇനി അനുകരിക്കില്ലെന്ന് മിമിക്രി താരം അസീസ് നെടുമങ്ങാട്. അസീസ് തന്നെ അനുകരിക്കുന്നത് മോശമായാണെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അശോകന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇനി അശോകനെ അനുകരിക്കില്ലെന്ന് അസീസ് വ്യക്തമാക്കിയത്. നമ്മള് ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്ന് പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അരോചകമായി തോന്നിയത് കൊണ്ടാകാം തുറന്ന് പറഞ്ഞത്. അതെ അതുമനസ്സിലാക്കി നിര്‍ത്തുക.. താങ്കള്‍ രക്ഷപെട്ടില്ലെ… സിനിമയിലെത്തിയില്ലേ ഇനി മറ്റുള്ളവരെ പരിഹസിച്ചുണ്ടാക്കുന്നത് കൊണ്ട്അരി വാങ്ങാതിരിക്കുക. FC