നടന് വിജയകാന്തിന്റെ നില ഗുരുതരം വെന്റിലേറ്ററിലേക്ക് മാറ്റി.. പ്രാര്‍ത്ഥനയോടെ ആരാധകര്‍…
ജനകീയമായ സിനിമകളിലാണ് അഭിനയിച്ചത്.. അതുപോലെ തന്നെയായിരുന്നു സ്വഭാവവും.. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിയില്ലാത്ത അദ്ദേഹത്തെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പ്രതിപക്ഷനേതാവാക്കി ജനങ്ങള്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവന് കൃത്രിമ ശ്വാസത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്, പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടന്‍ വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരാധകര്‍ പ്രാര്‍ത്ഥനയിലാണ് എല്ലാം വേഗം സുഖപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയില്‍FC