നടന് ബാബുരാജിന്റെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞു.. ഭാര്യ വാണി വിശ്വനാഥ് പങ്കെടുത്തില്ല.. മറ്റു താരങ്ങള്‍….
താരങ്ങളുടെ പുത്രീപുത്രന്മാര് വിവാഹിതരാകുന്നതിന്റെ തിരക്കിലാണ്, നടന് രാജുവിന്റെ മകന്റേതു കഴിഞ്ഞു ആശാ ശരത്തിന്റെ മകളുടെ നിശ്ചയം കഴിഞ്ഞു ഇപ്പോഴിതാ ബാബുരാജിന്റെ മകന്റേതും നടന്നിരിക്കുന്നു.
നടന് ബാബുരാജിന്റെ മകന് അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയമാണ് കഴിഞ്ഞത്. ഗ്ലാഡിസ് ആണ് വധു. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. വിവാഹച്ചടങ്ങില്‍ ഉടനീളം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു ബാബുരാജ്. അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാ ചടങ്ങുകളും മുന്നില്‍ നിന്നു നടത്താന്‍ ചുക്കാന്‍ പിടിച്ചതും ബാബുരാജ് തന്നെയായിരുന്നു.
ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആര്‍ച്ച, ആരോമല്‍. എന്നാല്‍ നിലവിലെ ഭാര്യ വാണി ഈ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിട്ടില്ല.. വിവാഹത്തിലേക്കുള്ള ആദ്യകടമ്പ കടന്ന അഭയ് ബാബുരാജിനും, ഗ്ലാഡിസിനും ആശംസകള്‍. FC