നടന് നരേഷും നടി പവിത്രയും വിവാഹിതരാകുന്നു.. 62 കാരനായ നടന് നാലാംകെട്ട്.. നടിക്ക് രണ്ടാംകെട്ട് …..
ജീവിക്കാന്‍ തീരുമാനിച്ചല്ലോ സകല പ്രതിസന്ധികളെയും തരണം ചെയ്ത് അതുതന്നെ വലിയ കാര്യം, തെലുങ്ക് നടന് നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. വീഡിയോ സന്ദേശത്തിലൂടേയാണ് ഇരുവരും സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. 2023-ല്‍ വിവാഹിതരാകുമെന്ന് വ്യക്തമാക്കിയ നരേഷും പവിത്രയും പരസ്പരം സ്നേഹചുംബനം നല്‍കുന്നതും വീഡിയോയില്‍ കാണാം.
62-കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43-കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. നേരത്തെ ഇരുവരുടേയും പ്രണയത്തെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ഇരുവരേയും ചെരിപ്പൂരി തല്ലാന്‍ ശ്രമിച്ചിരുന്നു. പോലീസ് ഇടപെട്ടാണ് രമ്യയെ പിന്തിരിപ്പിച്ചത്. ഇതിനിടയില്‍ നരേഷും പവിത്രയും വിവാഹിതരായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
എന്നാല്‍ ഇതെല്ലാം നിഷേധിച്ച് നരേഷ് രംഗത്തെത്തി. താന്‍ വിവാഹമോചന നോട്ടീസ് അയച്ചതിന് രമ്യ പ്രതികാരം ചെയ്യുകയാണെന്നും നരേഷ് ആരോപിച്ചിരുന്നു. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന് മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന് ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ് FC