നടി മീനയെ നടന് ധനുഷ് വിവാഹം കഴിക്കുമെന്ന്.. വെളിപ്പെടുത്തിയത് നടന് രംഗനാഥാന്….
വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നൊരു ചൊല്ലുണ്ട് അതാണ് ഈ വിവരം കെട്ട നടന്റെ അഭിപ്രായ പ്രകടനത്തെ ആരാധകര്‍ കാണുന്നുള്ളൂ നടി മീനയും നടന് ധനുഷും വിവാഹിതരാകുന്നുവെന്ന് പറഞ്ഞ നടന് ബയല്‍വാന്‍ രംഗനാഥന് വിമര്‍ശം. ഇരുവരും ജൂണില്‍ വിവാഹിതരാകുമെന്നായിരുന്നു നടന് പറഞ്ഞത്. യുട്യൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളയാളാണ് തമിഴ്നാട്ടിലെ മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളൊക്കെ എപ്പോഴും വിവാദങ്ങളിലിടം പിടിക്കാറുണ്ട്. ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്പത് വയസേ ഉള്ളു. ഇരുവര്‍ക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാമെന്നാണ് ബയല്‍വാന്‍ രംഗനാഥന് പറഞ്ഞത്.
നേരത്തേയും സിനിമാ താരങ്ങള്‍ക്കെതിരേ പ്രചരണങ്ങള്‍ നടത്തി കടുത്ത വിമര്‍ശമനങ്ങളേറ്റുവാങ്ങിയ വ്യക്തിയാണ് ഇദ്ദേഹം. ഇത്തവണയും ബയല്‍വാന്‍ രംഗനാഥന്‍നെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. വെറുതേ വസ്തു വിരുദ്ധമായ കാര്യങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും മറ്റുള്ളവരുടെ വ്യക്തി ജീവിതത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തരുതെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് സാഗര്‍ അന്തരിച്ചത്. സാഗറിന്റെ വിയോഗത്തിന് പിന്നാലെ ചിലര്‍ മീന വീണ്ടും വിവാഹിതയാകുന്നുവെന്ന വ്യജ വാര്‍ത്ത പ്രചരിപ്പിച്ചു. തുടര്‍ന്ന് മീന തന്നെ പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സ്വകാര്യതയെ മാനിക്കണമെന്നുമാണ് അന്ന് മീന പറഞ്ഞത്. നടന് രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തായിരുന്നു ധനുഷിന്റെ ഭാര്യ. ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വേര്‍പിരിഞ്ഞത്. FC