നടന് ബേസിലിന് പെണ്കുഞ്ഞു പിറന്നു.. ഭാര്യക്കൊപ്പം ആശുപത്രി കിടക്കയില്‍ താരം…….
ബേസിലിന്റെ അച്ഛനൊരു അച്ഛനാണ് ഇപ്പോഴിതാ ബേസിലും അച്ഛനായിരിക്കുന്നു. പളളീലച്ചനല്ല നല്ല മാലാഖകുട്ടിയുടെ അച്ഛന്. കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്.
ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം ബേസില്‍ ആരാധകരുമായി പങ്കുവെക്കുന്നത്. അവള് ഇതിനോടകം തന്നെ ഞങ്ങളുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു. എല്ലാത്തിലും ഉപരി മകളോടുള്ള സ്നേഹമാണ് ഞങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. അവളുടെ വളര്‍ച്ച കാണാനും അവളില്‍ നിന്ന് ഓരോ ദിവസവും പഠിക്കാനും അക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍.
കുഞ്ഞിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബേസില്‍ കുറിച്ചു. സംവിധായകന്, നടന് എന്നിങ്ങനെ പല നിലകളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് കുഞ്ഞ് ജനിച്ച സന്തോഷവും ബേസിലിനെ തേടി വരുന്നത്. മൂന്ന് സിനിമകളാണ് ബേസില്‍ ഇതുവരെ സംവിധാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ബേസില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പാല്‍ത്തൂ ജാന്‍വര്‍, ജയജയജയഹേ ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചിരുന്നു. ജയ ജയ ജയഹേയില്‍ നായികയായ ദര്‍ശനയോടു കിട്ടിയതിന്റെ ക്ഷീണം മാറ്റാന്‍ ഈ കുഞ്ഞിച്ചിരി സഹായകമാകും. FC