നടി അപര്‍ണ വിവാഹിതയായി താലിചാര്‍ത്താന്‍ തലകുനിച്ചതു റിനില്രാജിന് മുന്നില്‍.. താരപ്പട എത്തി…
പ്രണയദിനത്തില്‍ ആ മാംഗല്യം ആഗ്രഹിച്ചപോലെ നടന്നു.. നടി അപര്‍ണ വിനോദ് വിവാഹിതയായി താര സുന്ദരി കോഴിക്കോടിന്റെ മരുമകളായി, കോഴിക്കോട് സ്വദേശി റിനില്‍രാജ് ആണ് അപര്‍ണയെ താലിചാര്‍ത്തി സ്വന്തമാക്കിയത്, ചൊവ്വാഴ്ച വാലന്റൈന്‍സ് ദിനത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
പ്രിയനന്ദനന് സംവിധാനം ചെയ്ത ‘ഞാന്‍ നിന്നോടുകൂടെയുണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ അരങ്ങേറ്റം. സിദ്ധാര്‍ഥ് ഭരതനും വിനയ് ഫോര്‍ട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറില്‍ നായികയായും എത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അഭിനയിച്ചു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപര്‍ണ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. യുവ മിഥുനങ്ങള്‍ക്ക് മംഗളം നേരുന്നു. FC