നടി ഭാമക്ക് ഇപ്പോഴാണ് മനസ്സിലായത് സമാധാനമാണ് വലുതെന്ന്-പാവത്തിനെ പാരവെച്ചിട്ട്……
കോടതിയില്‍ മൊഴിമാറ്റി പറഞ്ഞതോടെയാണ് കൂടപ്പിറപ്പിന് കുഴിമാന്തിയവള് എന്ന പേര് ഭാമക്ക് കിട്ടിയത്.
അക്രമിക്കപ്പെട്ട നടിയുടെ കണ്ണീരൊപ്പുന്നതില്‍ സംഭവം നടന്ന 2017 മുതല്‍ മുന്‍പന്തിയിലായിരുന്നു ഭാമ.പീഡിപ്പിക്കപ്പെട്ടവള്ക്ക് വേണ്ടി കരളലിയിക്കുന്ന കുറിപ്പും ഭാമ വക സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു.
എന്നാല്‍ കേസിന്റെ വിചാരണ തുടങ്ങി ഭാമയുടെ മൊഴി ജഡ്ജി എടുത്തപ്പോഴാണ് ഭാമ പോലീസിന് കൊടുത്ത മൊഴി മാറ്റി പറഞ്ഞത്.ജഡ്ജി സാക്ഷി കൂറ് മാറിയതായി പ്രഖ്യാപിക്കുകയും ചെയ്തു.അതോടെ സിനിമയില്‍ നിന്നുള്ളവരും അക്രമത്തിനിരയായ നടിയുടെ ആരാധകരും ഭാമക്ക് നേരെ സൈബര്‍ അക്രമം അഴിച്ചു വിട്ടു.
അതോടെ തന്റെ സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്സ് ഓഫാക്കി തടി തപ്പി.കഴിഞ്ഞതെല്ലാം ആറിത്തണുത്തപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ് ഭാമ.ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് താരം കുറിച്ചതിങ്ങനെ-
യുദ്ധങ്ങള്‍ സൂക്ഷിച്ച് മാത്രം തിരഞ്ഞെടുക്കുക.ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്.ബി ഒപ്റ്റിമിസ്റ്റിക് അതായത്് ശുഭാക്തി വിശ്വാസത്തോടെയിരിക്കുക.
ഈ കിറിപ്പിനൊപ്പം ഭാമ ഇട്ട ഫോട്ടോ സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്നതിന്റെതാണ്.
എന്തായാലും ഭാമ നീതിക്ക് വേണ്ടി പോരാടുന്ന സമ പ്രായക്കാരിയായ ഒരു കുട്ടിയെ ചതിക്കരുതായിരുന്നു.പറഞ്ഞതില്‍ ഉറച്ച് നില്ക്കാമായിരുന്നു.നിങ്ങളുടെ ശരി മറ്റുള്ളവര്‍ക്ക് ദുരിതം സമ്മാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഫിലീം കോര്‍ട്ട്.