ഷാറൂഖാന്റെ മകള്‍ കറുത്തവള്‍,ആണിനെ പോലെ- പരിഹസിച്ചവനെ പഞ്ഞിക്കിട്ട് സുഹാന ഖാന്.
വല്ലാത്തൊരു കാലം തന്നെ എന്താണ് നന്നാവാത്തത്. എന്ന് ചോദിച്ചിട്ടൊന്നും കാര്യമില്ല.നന്നാക്കാനിറങ്ങിതിരിക്കുന്നവനെ പിന്നില്‍ നിന്നല്ല മുന്നില്‍ നിന്ന് തന്നെ കുത്തുന്ന കാലമാണിത്.ജാതീയമായ വേര് തിരിവ്,നിറത്തിന്റെ പേരിലുള്ള വേര് തിരിവ്.ഇത് പഴയതിനേക്കാള്‍ കരുത്ത് പ്രാപിച്ചിരിക്കുകയാണ് ഈ പുതിയ നൂറ്റാണ്ടിലും എന്നതാണ് വിരോധാപാസം.
വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ എല്ലാവരും നേരിടുന്നു ഈ വര്‍ണ്ണ വിവേചനം.ഇവിടുത്തെ നായിക ബോളിവുഡ് കിങ് ഖാന് ഷാറൂഖ്ഖാന്റെ മകള്‍ സുഹാന ഖാനാണ്.സുഹാനക്കെതിരെ
പോസ്റ്റിട്ട ആള് കുറിച്ചതിങ്ങനെ-പുരുഷനെ പോലെ തോന്നും കണ്ടാല്‍ കറുത്തതാണ് തൊലി,സര്‍ജ്ജറി ചെയ്ത് നിറം മാറണം.
എന്നാല്‍ അതൊന്നും കേട്ട് തളരാതെ സുഹാന തന്റെ ശരീരഭാഗങ്ങള്‍ കൂടുതല്‍ കാണുന്ന വസ്ത്രം ധരിച്ചു കൊണ്ട് തനിക്കെതിരെ പറഞ്ഞവന് കൊടുത്ത മറുപടി ഇങ്ങനെ-
12ാം വയസ്സ് മുതലാണ് വര്ണ്ണവെറിയന്മാരുടെ കണ്ണില്‍പ്പെടുന്നത്.അന്ന് തുടങ്ങിയതാണ് നിറത്തിന്റെ പേരിലുള്ള വേര്‍തിരിവുകള്‍.കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കുന്നതാണ്.കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചുവരുന്നുണ്ടെന്നും നിറത്തിന്റെ പേരിലുള്ള ഇത്തരം വേര് തിരുവുകള്‍ നിര്‍ത്താന്‍ സമയമായെന്നും സുഹാന
പറഞ്ഞു.
അതെ നിര്‍ത്താന്‍ സമയമായിരിക്കുന്നു.നിറം നോക്കാതെ ചേര്‍ത്ത് നിര്‍ത്തൂ.ഭാരതത്തിന്റെ യശസ്സ് വര്‍ദ്ധിക്കട്ടെ.സുഹാന ഒരിക്കലും നിങ്ങള്‍ കറുത്തിട്ടല്ല.പുരുഷനെ പോലെയുമല്ല.നിങ്ങളെ നോക്കി കണ്ട വെളുത്തവന്റെ കണ്ണിലെ ഇരുട്ടാണ് പ്രശ്നം.
ഫിലീം കോര്‍ട്ട്.