നര്‍ത്തകിയും നടിയുമായ ഭാനുമതി മരിച്ചു… വലിയ വിടവാണ് കലാലോകത്തിന്.. കണ്ണീരോടെ വിട….

പ്രശസ്ത ഭരതനാട്യം നര്‍ത്തകിയും കഥകളി അവതാരകയും നാടക കലാകാരിയുമായ ഭാനുമതി റാവു അന്തരിച്ചു. 98 വയസായിരുന്നു. ഈ മാസം 12-ന് ബംഗളൂരുവിലെ വീട്ടില്‍ വെച്ച് ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു. ശ്രദ്ധേയമായ ചില ബോംബെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുതിര്‍ന്ന യുഎന്‍ നിയമ ഉദ്യോഗസ്ഥനും ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്റര്‍നാഷണല്‍ ലീഗല്‍ & ട്രീറ്റീസ് ഡിവിഷന്റെ സ്ഥാപകനും ആയിരുന്ന പരേതനായ ഡോ. കെ. കൃഷ്ണറാവുവാണ് ഭര്‍ത്താവ്.
ജന്മനാടായ കോഴിക്കോട്, ചെന്നൈ, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. യൂറോപ്പിലുടനീളവും യുഎസിലും ഇന്ത്യയിലും 50കളിലും 60കളിലും 1970കളിലും ഭാനു നൃത്തമവതരിപ്പിച്ചു. ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയുടെ സ്ഥാപക അംഗമായിരുന്ന അവര്‍ കേരള ക്ലബ് പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. മലയാളം വേദിയിലും പ്രിയങ്കരിയായിരുന്നു. പരേതരായ ചെങ്ങളത്ത് ദേവകി അമ്മയുടെയും മുല്ലശേരി ഗോവിന്ദ മേനോന്റെയും മകളായി കോഴിക്കോട്ടാണ് ഭാനു ജനിച്ചത്. നാടക കലാകാരിയും അധ്യാപികയുമായ മായാ കൃഷ്ണ റാവു, സാമൂഹിക പരിസ്ഥിതി ഉപദേഷ്ടാവ് താര റാവു എന്നിവരാണ് മക്കള്‍. കൊച്ചുമക്കള്‍ മീമാന്സ, ജോവന്, ചാന്ദിനി റൈഡര്‍. മരുമകന്, പത്രപ്രവര്‍ത്തകനായ ആനന്ദ് കെ. സഹായ്. ആദരാഞ്ജലികളോടെ FC