വീണ്ടും നടി ഭാവനക്കെതിരെ ആക്രമണം… ജീവിക്കാന്‍ അനുവദിക്കാതെ.. താരം തന്നെ….
സ്ത്രീയാണെന്ന പരിഗണന വേണ്ട മനുഷ്യനാണെന്നെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ് അവര്‍ക്കും ജീവിക്കണം ഈ മണ്ണില്‍, നടി ഭാവന ഇപ്പോഴനുഭവിക്കുന്നത് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് പറഞ്ഞത് സത്യത്തില്‍ വേദന തോന്നും, ‘ഇന്നെനിക്കറിയാം സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകള്‍ വാടകയ്ക്കെടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇങ്ങനെ ചില വിഷയങ്ങളില്‍, നിലപാടുകളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നെല്ലാം ചട്ടംകെട്ടി പണം നല്കി ആളുകളെ ഇറക്കി വിടുകയാണ്.
‘ഒരുപാടു നാളത്തെ നിശബ്ദതയ്ക്കൊടുവില്‍ അഭിമുഖത്തിലൂടെ മനസ്സ് തുറക്കുകയാണ് ഭാവന. പ്രതിസന്ധി ഘട്ടത്തില്‍ കുത്തു വാക്കു പറഞ്ഞവരെയും ഒളിഞ്ഞിരുന്ന് ആക്രമിച്ചവരെയും അഭിമുഖത്തില്‍ തുറന്നു കാട്ടുന്നുണ്ട്. മുന വെച്ച് നോവിച്ച വാക്കും നോക്കും ഭാവന മറന്നിട്ടില്ല ഓഫറുകളുണ്ടായിട്ടും മലയാളത്തില്‍ നിന്ന് ഭാവന മാറി നില്‍ക്കുകയായിരുന്നു. മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് മനസ്സമാധാനം നഷ്ടപ്പെടുത്തുമെന്ന് തോന്നിയ നാളുകള്‍ അവര്‍ ഓര്‍ത്തെടുക്കുകയാണ്. എന്നും കരുത്തായി താങ്ങി നിര്‍ത്തിയ സൗഹൃദങ്ങളും ഒരുപാടു കാലത്തെ ആലോചനകളുമാണ് തന്നെ തിരികെയെത്തിച്ചതെന്ന് ഭാവന പറയുന്നു.
എന്നെ ഒരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നുതോന്നും. ഞാനാരുടെയും വീട്ടില്‍ പോയി പ്രശ്നമുണ്ടാക്കിയിട്ടില്ല. അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് ഇങ്ങനെ വേട്ടയാടുന്നത്.’ സോഷ്യല്‍ മീഡിയ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിനെപ്പറ്റി സ്വന്തം അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഭാവനയ്ക്ക് പറയാനേറെയുണ്ട്. വേദനിപ്പിക്കാതിരിക്കുക അവരവരുടെ വഴിയിലൂടെ നടക്കട്ടെ. FC