പഞ്ച് ചെയ്ത് കൊണ്ട് നടി ഭാവന പറയുന്നു പോരാട്ടത്തില്‍ എനിക്കൊപ്പം നിങ്ങള്‍ വേണം… ഇടിച്ചിടണം….

ഓരോ ഇടിയും ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ് അതുതന്നെയാണ് ഭാവനയും ചെയ്യുന്നത് അതിജീവനത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരം മറ്റുള്ളവര്‍ക്ക് പ്രജോതനമാകാന് കരുത്തോടെ മുന്‍പന്തിയില്‍ നില്ക്കും എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് പുതിയ പോസ്റ്റ്.
ഹ്രസ്വചി ത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി നടി ഭാവന. നീണ്ട ഇടവേളയ്ക്കു ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. മാധ്യമ പ്രവര്ത്തകന് എസ്.എന്‍. രജീഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് ‘ദ സര്‍വൈവല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. മൈക്രോ ചെക്ക് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ടീസറിലുള്ളത്. പഞ്ച് ചെയ്യുന്ന ഭാവനയെയാണ് ടീസറില്‍ കാണാനാകുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ആ മടങ്ങിവരവ് ആഘോഷമാക്കാം ഭാവനയെ നമുക്ക് തിരിച്ചു വേണം FC