രേവതി കൊണ്ടുപോയി മികച്ച നടിക്കുളളത് ബിജു മേനോനും ജോജുവും മികച്ച നടന്മാര്ക്കുള്ളത് പങ്കിട്ടു സംസ്ഥന അവാര്‍ഡ് ഇങ്ങനെ…..
2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന് സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്മാന്. ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടന്മാര്. യഥാക്രമം ആര്‍ക്കറിയാം, നായാട്ട് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് പുരസ്കാരം.
നടി രേവതി, ചിത്രം ഭൂതകാലം. ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജോജിയിലൂടെ ദിലീഷ് പോത്തന് മികച്ച സംവിധായകനും ശ്വാം പുഷ്കരന് തിരക്കഥാകൃത്തുമായി. ജനപ്രിയ ചിത്രം ഹൃദയം, സംവിധാനം വിനീത് ശ്രീനിവാസന്. മികച്ച കുട്ടികളുടെ ചിത്രം ‘കാടകലം’. സംഗീത സംവിധായകന്-ഹിശാം അബ്ദുല്‍ വഹാബ്(ഹൃദയം).
മികച്ച ചലച്ചിത്ര ഗ്രന്ഥം പ്രത്യക പരാമര്‍ശം ആര് ഗോപാലകൃഷ്ണന്റെ- നഷ്ടസ്വപ്നങ്ങളാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥം _ ചമയം – ഗ്രന്ഥ കര്‍ത്താവ് പട്ടണം റഷീദ്. മികച്ച ചലച്ചിത്ര ലേഖനം- മലയാള സിനിമയിലെ ആണൊരുത്തന്മാര്. പ്രത്യേക ജൂറി പരാമര്‍ശം ജിയോ ബേബി : ഫ്രീംഡം ഫൈറ്റ്. കുട്ടികളുടെ ചിത്രം ‘കാടകലം’. നവാഗത സംവിധായകന് കൃഷ്ണേന്ദു കലേഷ്. മികച്ച വിഷ്യല്‍ എഫക്ട്-ആന്‍ഡ്രൂ ഡിക്രൂസ്-മിന്നല്‍ മുരളി. ജനപ്രിയ ചിത്രം: ഹൃദയം. നൃത്തസംവിധാനം: അരുണ്‍ലാല്‍, മേക്കപ്പ് – രഞ്ജിത് അമ്പാടി. ശബ്ദ മിശ്രണം – ജസ്റ്റിന് ജോസ്. സിങ്ക് സൗണ്ട്-അരുണ്‍ അശോക്, സോനു കെ.പി. മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍, ഗായകന്: പ്രദീപ് കുമാര്‍, ഗാനരചന ബി.കെ.ഹരിനാരായണന്,ഛായാഗ്രാഹകന്‍ – മധു മുരളി – ചുരുളി.
നൂറ്റിനാല്‍പ്പത്തിരണ്ട് സിനിമകള്‍ മത്സരത്തിനുണ്ടായിരുന്നു. രണ്ടാംറൗണ്ടില്‍ വന്ന നാല്‍പ്പത്തഞ്ചിലേറെ ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തിമ ജൂറി കണ്ടത് 29 ചിത്രങ്ങളാണ്. സയ്യിദ് മിര്‍സ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനം നേര്‍ന്നു കൊണ്ട് FC