മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ച് നടന് ഭീമന് രഘു.. അലന്‍സിയര്‍.. അഭിനയം തന്നെ…
അഭിനയിച്ചു ജീവിക്കുന്ന നടന്മാരാണ് പൊതുവേദിയിലെത്തി കോപ്രായം കാണിക്കുന്നത്, സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് പിറകിലിരിക്കുന്നവരെ ശല്യപ്പെടുത്തി നടന് ഭീമന് രഘു.
കിട്ടിയ അവാര്‍ഡ് പെണ് പ്രതിമയായതിനാല്‍ തനിക്ക് വികാരം വരുന്നെന്ന് നടന് അലന്‍സിയര്‍.. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാഗന്ധിയില്‍ നടന്നത്. കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസും ഉള്‍പ്പെടെ ഒട്ടുമിക്ക പുരസ്കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമന് രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടന് സദസില്‍ എഴുന്നേറ്റ് നിന്ന് പിന്നിലിരിക്കുന്നവര്‍ക്ക് തടസം സൃഷ്ടിച്ചു, മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോഴാണ് ഭീമന് രഘു കസേരയിലിരുന്നത്.
പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രത്യേക ജൂറി പരാമര്‍ശം എന്ന പേരില്‍ അവാര്‍ഡും 25000 രൂപയും തന്ന് അപമാനിക്കരുതെന്നും പുരസ്കാരമായി പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആണ്‍കരുത്തുള്ള ഒരു പ്രതിമയെ തരണമെന്നും അത് കിട്ടുന്ന ദിവസം താന്‍ അഭിനയം നിര്‍ത്തുമെന്നുമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം. എല്ലാത്തിനും സാക്ഷി മുഖ്യമന്ത്രിയും.. പൊതുജനവും.. അവര്‍ നടന്മാരായതുകൊണ്ടു ജീവിതം അഭിനയിച്ചുതീര്‍ക്കും.FC