വെട്ടിയിറക്കിയ കഴുത്തുമായി പുതിയ ലഹങ്കയില്‍ നടി മീരാജാസ്മിന്.. ഒരുങ്ങി ഇറങ്ങിയാല്‍…
കുറച്ച് വിട്ടു നിന്നതിന് ശേഷം പൂര്‍വാധികം ശക്തിയോടെ വന്നിരിക്കുകയാണ്, മീര ജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സരിന് രാംദാസ് ആണ് ഫൊട്ടോഗ്രാഫര്‍. സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്. മേക്കപ്പ് ഉണ്ണി പി.എസ്. ലെഹങ്കയില്‍ അതിസുന്ദരിയായി മീര പ്രത്യക്ഷപ്പെടുന്നു.
ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം മീര നായികയായി മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ‘മകള്‍’. ജയറാം നായകനായ ചിത്രം സത്യന് അന്തിക്കാടാണ് സംവിധാനം ചെയ്തത്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. 2014ല്‍ പുറത്തിറങ്ങിയ വിംഗ്യാനിയാണ് മീര അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.FC