അടുത്ത ബിഗ്ബോസില്‍ ഈ 18 പേര് അങ്കം കുറിക്കും.. നടി വനിതയുടെ മകളുണ്ട്.. എല്ലാവരും സൂപ്പര്‍ താരങ്ങള്‍…
എല്ലാ ഭാഷകളിലും ബിഗ് ബോസ് സൂപ്പര്‍ ഹിറ്റാണ്.. തമിഴ് ബിഗ് ബോസ് ഏഴാം സീസണ് പ്രൗഢ ഗംഭീരമായി തുടങ്ങി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 18 മത്സരാര്‍ത്ഥികളാണ് ഇത്തവണ മത്സരരംഗത്ത്. കമല്‍ഹാസനാണ് ഷോയുടെ അവതാരകന്. ആടിയും പാടിയും അങ്കംകുറിക്കാന്‍ ഇത്തവണയും ശ്രദ്ധേയരായ വ്യക്തിത്വങ്ങളാണ് അണിനിരക്കുന്നത്. മലയാളത്തില്‍ നിന്നും നടി അക്ഷയ ഉദയകുമാര്‍ മത്സരാര്‍ത്ഥിയായി എത്തുന്നു എന്നതും ഈ സീസണിലെ പ്രത്യേകതയാണ്.
- കൂള്‍ സുരേഷ് ഈ സീസണില്‍ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ച ആദ്യ മത്സരാര്‍ത്ഥിയാണ് കൂള്‍ സുരേഷ്. വിവാദങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ താരം.
- പൂര്‍ണിമ രവി അഭിനയം ആവേശമായി കാണുന്ന താരമാണ് ബെല്ലൂര്‍ സ്വദേശിയായ പൂര്‍ണിമ രവി. ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൂര്‍ണിമ സിനിമയുടെ വഴിയെ സഞ്ചരിക്കുന്നത്.
- രവീണ ദാഹ.. സീ തമിഴിലെ ഡാന്‍സ് ജോഡി ഡാന്‍സ് 2.0 യിലൂടെ ആസ്വാദക മനസ്സില്‍ ഇടം നേടിയ നര്‍ത്തകിയാണ് രവീണ ദാഹ.
- പ്രദീപ് ആന്റണി യുവനടന്മാരില് പ്രതീക്ഷയേകുന്ന നടനാണ് പ്രദീപ് ആന്റണി. അഭിനയിച്ച പ്രധാന ചിത്രങ്ങള്‍ അരുവി, വാഴ് എന്നിവയാണ്,
- വിനുഷ ദേവി.. എന്‍ 4 എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് വിനുഷാ ദേവി,
- നിക്സണ് ഗായകന്, ഗാനരചയിതാവ് എന്ന നിലയില്‍ യുവാക്കള്‍ക്കിടയിലെ താരമാണ് നിക്സ,
- മണി ചന്ദ്ര ബിഗ് ബോസ് തമിഴിന്റെ പാരഡി വീഡിയോയിലൂടെ ശ്രദ്ധേയനായ നര്‍ത്തകനാണ് മണി ചന്ദ്ര.
- അക്ഷയ ഉദയകുമാര്‍ നവമാധ്യമങ്ങളിലെ വൈറല്‍ താരമാണ് അക്ഷയ ഉദയകുമാര്‍. ഹയ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കെത്തി..
- ഐഷു.. ഡാന്‍സ് വേഴ്സസ് ഡാന്‍സിലെ മത്സരാര്‍ത്ഥിയാണ് ഐഷു,
- വിഷ്ണു വിജയ്, വിജയ് ടിവിയിലെ കനാ കാണും കാലങ്ങള്‍ എന്ന ഷോയിലൂടെ നടനായാണ് വിഷ്ണു വിജയ്,
- മായ എസ്. കൃഷ്ണ, വാനവില്‍ വാഴ്കൈ എന്ന കോളജ് മ്യൂസിക്കല്‍ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മോഡലും ഗായികയും നാടക നടിയുമാണ് മായ എസ് കൃഷ്ണ.
- ശരവണ വിക്രം, ടെലിവിഷന്‍ നടന്, യൂട്യൂബര്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് ശരവണ വിക്രം.
- യുഗേന്ദ്രന്‍ വാസുദേവന്‍, ഗായകനും നടനുമായ യുഗേന്ദ്രന്‍ പ്രശസ്ത ഗായകന് മലേഷ്യ വാസുദേവന്റെ മകനാണ്.
- വിചിത്ര, ടെലിവിഷന്‍ സീരിയല്‍ നടി എന്ന നിലയില്‍ ശ്രദ്ധേയയാണ് വിചിത്ര. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
- ബാവ ചെല്ലദുരൈ, എഴുത്തുകാരന് ബാവ ചെല്ലദുരൈയാണ് ഇത്തവണത്തെ മറ്റൊരു ശ്രദ്ധേയമായ വ്യക്തിത്വം.
- ജോവിക വിജയകുമാര്‍, പ്രശസ്ത തമിഴ് നടിയും മുന്‍ മത്സരാര്‍ഥിയുമായ വനിതാ വിജയകുമാറിന്റെ മകളാണ് ജോവിക വിജയകുമാര്‍.
- അനന്യ എസ്. റാവു, നെറ്റ്ഫഌക്സിന്റെ റിയാലിറ്റി സീരീസായ ഇന്‍ റിയല്‍ ലൗവ്വിലൂടെ ശ്രദ്ധേയയാണ് അനന്യ എസ്. റാവു. ഡാന്‍സ് റീലുകളിലൂടെ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം കൂടിയാണ് അനന്യ.
- വിജയ് വര്‍മ ഡാന്‍സ് ഇന്ത്യ ഡാന്‍സ്, ജോഡി നമ്പര്‍ വണ്‍ എന്നി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നര്ത്തകന്. ആദ്യ ആഴ്ചയിലെ ഹൗസ് ക്യാപ്റ്റന്‍ കൂടിയാണ് വിജയ് വര്‍മ. എല്ലാവര്ക്കും ആശംസകള്‍ നേരുന്നു. FC