സായ്കുമാറും ബിന്ദുപണിക്കരും ലണ്ടനില്‍.. ബിന്ദുവിന്റെ മകളെ കാണാനാണ്.. കൂടാതെ കറക്കവും….
മലയാളത്തിന്റെ ഇഷ്ട താരങ്ങളായ സായ്കുമാറും ബിന്ദു പണിക്കരും ഭാര്യാഭര്ത്താക്കന്മാരായിട്ട് കുറച്ചു വര്‍ഷങ്ങളായി ഇപ്പോഴിതാ അവരുടെ ഒരു യാത്ര ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു, ലണ്ടനില്‍ അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് സായികുമാറും ബിന്ദു പണിക്കറും.
ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണിയാണ് ഇവര്‍ ലണ്ടനിലെത്തിയ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ലണ്ടനില്‍ നിന്നുള്ള ഇരുവരുടെയും മനോഹരമായ ചിത്രവും കല്യാണി പങ്കുവച്ചു. ലണ്ടനിലെ പ്രശസ്തമായ ലെക്കാര്‍ഡന്‍ ബ്ലൂ കോളജില്‍ ഫ്രഞ്ച് പാചക കല പഠിക്കുകയാണ് കല്ല്യാണി. കഴിഞ്ഞ വര്‍ഷമാണ് പഠനത്തിനായി കല്ല്യാണി ലണ്ടനിലെത്തിയത്.
പൃഥ്വിരാജ് നായകനായ ഗോള്‍ഡ് എന്ന ചിത്രത്തിലാണ് സായികുമാര്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം റോഷാക്ക് ആണ് ബിന്ദു പണിക്കരിന്റേതായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം. ആഘോഷങ്ങള്‍ നടക്കട്ടെ ഇരുവര്‍ക്കും മംഗളം നേരുന്നു. FC