നടി ഉര്‍ഫിയെ പീഡിപ്പിക്കും, കൊലപ്പെടുത്തും.. പറഞ്ഞു തീര്‍ന്നില്ല നവീന്‍ ജയിലില്‍…
വസ്ത്രം ഇല്ലാതെ നടക്കാന്‍ സാധിച്ചാല്‍ അത്രയും സന്തോഷം എന്ന മട്ടിലുള്ള പ്രകടനം കാഴ്ചവെയ്ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്, എന്നാലിതാ ടെലിവിഷന്‍ നടി കൂടിയായ ഉര്‍ഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നു.
നവീന്‍ ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം ഉര്ഫിക്കയച്ചത്. ഇവിടെ നവീനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഉര്‍ഫി ജാവേദിനെ ദുബായി പോലീസ് കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തകള്‍ വന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരത്തെ ദുബായ് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്തായാലും രണ്ടുപേരും പോലീസ് കസ്റ്റഡിയിലുണ്ട്. FC