നടന് ബിനീഷ് കോടിയേരിയെ സ്വര്‍ണ്ണകടത്ത് കേസില്‍ ചോദ്യം ചെയ്യുന്നു.ലഹരിക്കടത്തും.
ഒത്തിരി സിനിമകളില്‍ അഭിനയിച്ചു കൈയ്യടി നേടിയ നടനാണ് ബിനീഷ് കോടിയേരി.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ വിളിച്ചിരിക്കുന്നത്.ബെംഗളൂരു ലഹരി മരുന്ന് കേസ് പ്രതികള്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ p.രാധാകൃഷ്ണന് രാവിലെ പത്ത് മണിക്ക് നടനെ ചോദ്യം ചെയ്ത് തുടങ്ങിയത്.
എന്തായാലും ഈ ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ നടന് ബിനീഷ് കോടിയേരിയെ കൊണ്ട് പോകാന്‍ ബെംഗളൂരുവില്‍ നിന്നുള്ള നര്‍ക്കോട്ടിക് സംഘമെത്തും.അത് കൂടാതെ UAE കോണ്‍സുലേറ്റിലെ വിസ സ്റ്റാംബിങ്ങിനുള്ള കരാര്‍ ലഭിച്ച UAFX സൊല്യൂഷന് എന്ന
സ്ഥാപനവുമായി ബിനീഷിന്റെ ബന്ധം.
ഈ കമ്പനിയില്‍ നിന്ന് 70 ലക്ഷം സ്വപ്ന സുരേഷിന് കമ്മീഷനായി കിട്ടിയതെങ്ങനെ.2015ല്‍ തുടങ്ങി വളരെ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തിയ 2 കമ്പനികളില്‍ ബിനീഷിനുള്ള പങ്കാളിത്തം എല്ലാം അന്വേഷിക്കും.എന്തായാലും നടന് ബിനീഷ് കോടിയേരിയെ CPM സെക്രട്ടറിയായ അച്ഛന് കോടിയേരി ബാലകൃഷ്ണന് തള്ളിപ്പറഞ്ഞിട്ടുണ്ട്.
എന്തായാലും ഇവരില്‍ നിന്ന് ഇതല്ല കലയും സമൂഹവും പ്രതീക്ഷിക്കുന്നത്.
ഫിലീം കോര്‍ട്ട്.