പ്രമുഖ നടന് രാജ് മരണത്തിന് കീഴടങ്ങി-അനുശോചിച്ച് മമ്മുട്ടിയും ലാലും.
ഏത് അഭിമുഖങ്ങളിലും പറയുമായിരുന്നു ഞാന്‍ ജനിച്ചത് ഒരു നടനാകാനാണെന്ന്.അഭിനയത്തോട് അടങ്ങാത്ത ആഗ്രഹമായിരുന്നു കന്നട നടന് സിദ്ധരാജ് കല്ല്യാണ്കറിന്. നല്ല വേഷങ്ങള്‍ക്ക് വേണ്ടി അദ്ദേഹം കാത്തിരുന്നില്ല.കിട്ടിയ വേഷങ്ങളിലെല്ലാം അഭിനയിച്ചു.എന്നാല്‍ അതെല്ലാം മികച്ചതായി.
അതുകൊണ്ട് തന്നെ പല സംവിധായകരും സിദ്ധരാജ് കല്ല്യാണ്കറിനെ തേടിയെത്തി.കഥയെഴുതുന്നവര്‍ ഒരു വേഷം അദ്ദേഹത്തിനായി മാറ്റിവച്ചു.100നടുത്ത് സിനിമകളില്‍ മികച്ച വേഷം ചെയ്ത സിദ്ധരാജ് അനവധി നിരവധി സീരിയലുകളിലും അഭിനയിച്ചു.
താരത്തിന്റെ ജന്മദേശം ഹുബ്ബള്ളിയാണ്.ശ്രീ മഞ്ജു നാഥ,സൂപ്പര്‍ തുടങ്ങിയ സൂപ്പര്ഹിറ്റുകളിലെല്ലാം നിറഞ്ഞ് നില്ക്കാന് സിദ്ധരാജിനായി.
60 വയസ്സിന്റെ നിറവിലെത്തിയ താരത്തിന്റെ വിയോഗത്തില്‍ കന്നടയിലെ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ താരങ്ങളും ദു:ഖം രേഖപ്പെടുത്തി.കന്നട നടന്മാരുടെ ക്രിക്കറ്റ് ക്ലബിലുംസിദ്ധരാജുണ്ടായിരുന്നു.സെലിബ്രിറ്റി ക്രിക്കറ്റ് രംഗത്ത് എത്തിയതോടെയാണ് മലയാള താരങ്ങള്‍ക്കും സിദ്ധരാജ് അടുത്ത സുഹൃത്തായി മാറിയത്.ഭാര്യയും ഒരു മകനുമാണ് സിദ്ധരാജ് കല്ല്യാണ്‍ കറിനുള്ളത്. ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.