പൂര്‍ണ്ണ ഗര്‍ഭിണി ആരാധകര്‍ക്കായി വയറുകാണിക്കല് ചടങ്ങ്.. ഒപ്പം ഭര്‍ത്താവിന്റെ ചുംബനവും…….
ഇങ്ങനെ ഒരവസ്ഥയിലല്ലാതെ നിരവധി തവണ കണ്ടതാണ് ആരാധകര്‍ ടു പീസില്‍ നടി ബിപാഷ ബസുവിനെ, വിവാഹം കഴിഞ്ഞു ഗര്‍ഭാവസ്ഥയിലായി അപ്പോഴും ആരാധകരിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ് താരസുന്ദരി, ഗര്‍ഭകാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ബിപാഷ ബസു. ആദ്യത്തെ കുറച്ചു മാസങ്ങള്‍ വലിയ ബുദ്ധിമുട്ടായിരുന്നു, എല്ലാ ദിവസവും ക്ഷീണം അനുഭവപ്പെട്ടിരുന്നതായും താരം വെളിപ്പെടുത്തി. അടുത്തിടെയാണ് നന്നായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ബിപാഷയുടെ പ്രതികരണം.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍സിങ് ഗ്രോവറും കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്. ‘പുതിയ സമയം, ജീവിതത്തിലെ പുതിയ ഘട്ടം. ഞങ്ങള്‍ രണ്ടുപേരും വളരെ സ്നേഹത്തോടെയാണ് കഴിയുന്നത്. അതിനിടെയാണ് സ്നേഹം പങ്കുവയ്ക്കാന്‍ ഒരാള്‍ കൂടി വേണമെന്ന തോന്നലുണ്ടായത്. അങ്ങനെ ഞങ്ങള്‍ രണ്ട് എന്നതു മൂന്നായി.’- എന്ന കുറിപ്പോടെയായിരുന്നു ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം പങ്കുവച്ചത്. ‘ഈ ഗര്‍ഭകാലത്ത് എന്റെ ഭക്ഷണ രീതിയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. എല്ലായിപ്പോഴും ഞാന്‍ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഭക്ഷണം കഴിക്കാന്‍ പ്രയാസമായിരുന്നു. മധുരപലഹാരങ്ങള്‍ കുറച്ചു. പച്ചക്കറിയും പഴവര്‍ഗങ്ങളും നന്നായി കഴിച്ചു. നന്നായി വെള്ളം കുടിച്ചു. എന്നാല്‍ വ്യായാമം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് ജോലി നിര്‍ത്തേണ്ടി വന്നു. എപ്പോഴും ക്ഷീണമായിരുന്നു. അത് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി.’- താരം വ്യക്തമാക്കി. അമ്മയും കുഞ്ഞും ആരോഗ്യം നിറഞ്ഞവരാകട്ടെ. FC