ഇഷ്ട നടി കാരി ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരിക്കെ കാര്‍ പാഞ്ഞുകയറി.. പല എല്ലുകളും തകര്‍ന്നു.. ഗുരുതരാവസ്ഥയില്‍…
ഒരിക്കലും പ്രതീക്ഷിക്കാത്ത അപകടം ഇനി പ്രാര്‍ത്ഥന മാത്രം ദൈവം മടക്കിത്തരട്ടെ.. ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയയാ നടി കാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാന്‍ഹട്ടണലിലെ ഒരു റസ്റ്ററന്റില്‍ ഔട്ട്ഡോര്‍ ഏരിയയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. നിയന്ത്രണം വിട്ട ഒരു കാര്‍ റോഡില്‍ നിന്ന് റസ്റ്റാറന്റിന് നേരേ പാഞ്ഞു വന്നാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാരിയുടെ ശരീരത്തില്‍ മൂന്നോളം ഭാഗത്ത് എല്ലുകള്‍ പൊട്ടി. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. പല്ലുകള്‍ പൊട്ടുകയും ഇളകി വീഴുകയും ചെയ്തിട്ടുണ്ട്. കാരിയ്ക്ക് പുറമേ ഒന്‍പത് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവസഥലത്തെത്തിയ പോലീസ് കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കാരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൊതുവെ പുറത്തിറങ്ങുമ്പോള്‍ കാരി കുഞ്ഞിനെ കൊണ്ടുപോകാറുണ്ടെങ്കിലും അന്നത്തെ ദിവസം കൂടെ കൂട്ടിയിരുന്നില്ല. നടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ പറഞ്ഞു. FC