ജയനും ഷീലയും അനശ്വരമാക്കിയ ശരപഞ്ജരം പുനഃസൃഷ്ടി സണ്ണിലിയോനും ഭീമന് രഘുവും ജോഡികള്‍…
എന്തായാലും പുതിയ തലമുറയും കാണട്ടെ ആ പഴയകാലത്തെ ചോരത്തിളപ്പിന്റെ രഹസ്യം.. ബോളിവുഡ് നടി സണ്ണി ലിയോണി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന വെബ് സീരിസിന്റെ ടീസര്‍ പുറത്തിറങ്ങി. സണ്ണി ലിയോണിനൊപ്പം ഭീമന് രഘുവാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.
ഹരിഹരന് സംവിധാനം ചെയ്ത ശരപഞ്ജരം എന്ന സിനിമയിലെ ഏറ്റവും ഹിറ്റായ രംഗമാണ് ടീസറില്‍ പുനഃരാവിഷ്കരിച്ചിരിക്കുന്നത്. ജയനും ഷീലയുമാണ് ശരപഞ്ജരത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജയന്റെ കഥാപാത്രം കുതിരയെ തടവുമ്പോള്‍ ഷീല നോക്കി നില്ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇത് അതേ പടി അനുകരിക്കുന്ന ഭീമന് രഘുവിനെയും സണ്ണി ലിയോണിയെയും ടീസറില്‍ കാണാം.
എച്ച്.ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന് നിര്‍മ്മിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’. പ്രിന്‍സി ഡെന്നിയും ലെനിന് ജോണിയും ചേര്‍ന്നാണ് തിരക്കഥ. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസില്‍ മണിക്കുട്ടന്, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന് രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്. FC