താരദമ്പതികളായ രാജീവും ചാരുവും വിവാഹമോചനം റദ്ധാക്കി.. മക്കളുടെ മുഖം കണ്ടപ്പോള്‍ സ്വന്തം സുഖം മറന്നു……

ഏറ്റവും വലിയതും മികച്ചതുമായ തീരുമാനം, നമ്മുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നെങ്കില്‍ ഇന്ന് നമ്മുടെ അവസ്ഥ എന്താകുമായിരുന്നു അതോര്‍ത്തു തീരുമാനങ്ങള്‍ എടുത്താല്‍ തീരുന്നതേയുള്ളു പ്രശ്നങ്ങള്‍ മക്കള്‍ക്ക് വേണ്ടി സ്വയം സുഖം തേടിപോകാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതിന്റെ സന്തോഷ വാര്‍ത്ത പങ്കിടുകയാണ്…
വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ താരദമ്പതികളായ ചാരു അസോപയും രാജീവ് സെന്നും. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റിയതായും ഒരു തവണ കൂടി ശ്രമിച്ചു നോക്കുകയാണെന്നും ഇ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ചാരു വെളിപ്പെടുത്തി. മറ്റൊരു വീട് കണ്ടെത്തി സാധനങ്ങള്‍ മാറ്റി. കുടുംബക്കോടതിയില്‍ പോകാന്‍ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു.
ഇതിനെ ഒരു അത്ഭുതം എന്നേ പറയാനാകൂവെന്നും ചാരു പറഞ്ഞു. ഇവരുടെ വേര്‍പിരിയലും കൂടിച്ചേരലും ബിഗ്ബോസില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി വാര്‍ത്തകളില്‍ നിറയാനുള്ള ശ്രമമാണെന്ന് ചിലര്‍ ആക്ഷേപിച്ചിരുന്നു. ഇത്തരം ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ സ്വയം കടന്നു പോകുമ്പോള്‍ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം മനസ്സിലാകൂ എന്നുമായിരുന്നു ഇതിന് ചാരുവിന്റെ മറുപടി.
2019 ലാണ് ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ ചാരുവും ഫാഷന്‍ മോഡലും സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവും വിവാഹിതരായത്. മനോഹരമായ പ്രണയബന്ധമാണ് വിവാഹത്തിലെത്തിയെങ്കിലും ആദ്യ വര്‍ഷം ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതായി ഇരുവരും മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ഇവര്‍ക്ക് മകള്‍ പിറന്നു. കുഞ്ഞിന്റെ ജനനത്തിനു പിന്നാലെ പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമായി. ഇതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. പു:നര്ചിന്തകളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. FC