സീരിയല്‍ നടി പ്രായം 15 പുതുതായി വാങ്ങിയ വീട് നാല് കോടിയുടേത് അതും അമ്മയുടെ പേരില്‍…
പ്രായപൂര്‍ത്തിയാകും മുന്നേ വീട് സ്വന്തമാക്കിയ നടി പ്രായക്കുറവുകൊണ്ട് സ്വന്തം പേരിലത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത് കൊണ്ട് അമ്മയുടെ പേരില്‍ റെജിസ്റ്റര്‍ ചെയ്തു, തന്റെ പതിനഞ്ചാം വയസ്സില്‍ കോടികള്‍ വിലമതിക്കുന്ന വീട് സ്വന്തമാക്കി ശ്രദ്ധ നേടുകയാണ് ഹിന്ദി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയായ റുഹാനിക ധവാന് എന്ന കുട്ടിത്താരം. ബോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രമായ മുംബൈയിലാണ് നാല് കോടി വിലമതിക്കുന്ന റുഹാനികയുടെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്.
എക്ത കപൂറിന്റെ പ്രശസ്ത ടെലിവിഷന്‍ ഷോയായ യേ ഹെ മൊഹ്ബതേനിലൂടെയാണ് റുഹാനിക പ്രശസ്തി നേടിയത്. ഏതാനും ബോളിവുഡ് ചലച്ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ റൂഹാനിക ചെയ്തിട്ടുണ്ട്. സ്വപ്നഭവനം സ്വന്തമാക്കിയ വിവരം റുഹാനിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് തന്റെ മാതാപിതാക്കള്‍ക്കും ഇന്നോളം ലഭിച്ച എല്ലാ അവസരങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും പോസ്റ്റില്‍ റുഹാനിക കുറിച്ചിരുന്നു.
വീട്ടില്‍ നിന്നും പകര്‍ത്തിയ ധാരാളം ചിത്രങ്ങളും താരത്തിന്റെ സമൂഹമാധ്യമ പേജുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ലോഖണ്ഡ്വാല കോംപ്ലക്സ് എന്ന ആഡംബര കെട്ടിടത്തിലെ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന രണ്ട് ഫ്ലാറ്റുകളാണ് താരം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയ്ക്ക് രണ്ടിനും ചേര്‍ത്താണ് നാലു കോടി രൂപ മുടക്കിയിരിക്കുന്നത്. എന്നാല്‍ റുഹാനിക മൈനര്‍ ആയതിനാല്‍ വീട് റുഹാനികയുടെ അമ്മയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. FC