അതീവ ഗുരുതരാവസ്തയില് നടി ജോളി ഈശോ ഞെട്ടലോടെ സീരിയല്‍ ലോകം…..
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജോളി ഈശോ. നിരവധി സീരിയലുകളില്‍ ഈ അടുത്തിടെ അഭിനയിച്ച താരം ഇപ്പോള്‍ അതീവ ഗുരുതരവസ്ഥയിലാണ് എന്നുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്. ഹൃദയ സ്തംഭമായ അസുഖം ബാധിച്ചു അടിയന്തര ശസ്ത്രക്രിയക്കായി ഹോസ്പിറ്റലില്‍ എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ താരത്തെ. കഴിഞ്ഞ ദിവസം വൈകിട്ട് ആണ് നടിയുടെ ഈ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്നത്. ഈ ഒരു വാര്‍ത്ത സീരിയല്‍ ലോകത്തെ തന്നെ നടുക്കിയിരിക്കുകയാണ്.
കുറെ നാളുകള്‍ കൊണ്ട് ഈ രോഗത്തിന്റെ ചികിത്സയില്‍ ആയിരുന്നു നടി.കഴിഞ്ഞ ദിവസം അസുഖം കൂടുതല്‍ ആകുകയും എറണാകുളത്തുള്ള ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ശസ്ത്രക്രിയക്ക് ഏകദേശം 18 ലക്ഷം രൂപ വേണ്ടി വരുമെന്നും പറയുന്നു. നിരവധി സീരിയലുകളില്‍ അമ്മയായും അമ്മായിഅമ്മയായും ജോളി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ആദ്യ കാലങ്ങളില്‍ നാടകത്തില്‍ ആയിരുന്നു അഭിനയിച്ചത് , അതിനു ശേഷമാണ് സീരിയല്‍ രംഗത്തു പ്രവേശിച്ചത്.
ഈശോ എന്ന നടനെ ആണ് ജോളി വിവാഹം കഴിച്ചത്. ജോളിയുടെ സഹോദരിമാരായ ബിന്ദു രാമകൃഷ്ണനും, കൂത്താട്ടുകുളം ലീല ജെയിംസ് ഇന്നും അഭിനയ രംഗത്തു സജീവമാണ്. സീരിയലില്‍ മാത്രമല്ല ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഈ അവസ്ഥയില്‍ വളരെ ദുഃഖം പുലര്‍ത്തുകയാണ് സഹപ്രവര്‍ത്തകരും, ആരാധകരും.FC