സുധി തോളോളം വളര്‍ന്നിട്ടും പപ്പയ്ക്ക് ഒരു മാറ്റവും ഇല്ല….. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചിത്രം വൈറല്‍….
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച ചിത്രമാണ് ”നമ്പര്‍വണ്‍ സ്നേഹം തീരം ബാംഗ്ലൂര്‍ നോര്‍ത്ത്”. ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ സിനിമയിലെ നിരവധി തമാശകളും ഗാനങ്ങളും എല്ലാം ഇപ്പോഴും ആരാധകരുടെ പ്രിയങ്കരം തന്നെയാണ്. ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മ, പ്രിയ രാമന്, ഇന്നസെന്റ് തുടങ്ങിയ അനേകം താരങ്ങള്‍ അണിനിരന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി കുസൃതികള്‍ കാണിച്ച് എത്തുന്ന ഈ കുട്ടികളെ ഇന്നും ആരാധകര്‍ക്ക് മറക്കുവാന്‍ ആവുകയില്ല.
ബാലതാരങ്ങളായി ശരത് പ്രകാശും, ലക്ഷ്മി മരക്കാറും ആയിരുന്നു. ഇന്നും ഈ സിനിമയിലെ അനേകം ഗാനങ്ങള്‍ തന്നെയാണ് മലയാളികളുടെ പ്രിയം. കുടുംബ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഈ ചിത്രം വലിയ വിജയത്തില്‍ തന്നെയാണ് കലാശിച്ചത്. ആരാധകരെ ഒട്ടേറെ ചിരിപ്പിച്ചും അനേകം സസ്പെന്‍സുകളിലൂടെയും മലയാളികളെ ത്രില്ലിംഗ് ആക്കിയ സിനിമ തന്നെയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി മാറിയിരിക്കുന്നത്. നമ്പര്‍വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന സിനിമയിലെ ബാലതാരമായ ശരത് പങ്കുവെച്ച് എത്തിയിരിക്കുന്ന പോസ്റ്റാണ്.
താരം പങ്കുവെച്ചെത്തിയ പോസ്റ്റ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന താരത്തെ കണ്ട് മലയാളികളുടെ ശരത്ത് കുട്ടിയെ തിരിച്ചു കിട്ടി എന്ന സ്നേഹത്തിലാണ് ആരാധകര്‍. 27 വര്‍ഷത്തിനുശേഷം അന്നത്തെ കുഞ്ഞു പയ്യനായ ശരത്ത് വളര്‍ന്നു വന്നെങ്കിലും ഇപ്പോഴും ചെറുപ്പമായി ഇരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. ഓരോ ദിവസം കഴിയുന്തോറും ചെറുപ്പക്കാരനായാണ് ഇക്ക വരുന്നത്. ഇക്കയുടെ സൗന്ദര്യത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അനേകം കമന്റുകള്‍ നിറയുന്നത്.
നാലു പതിറ്റാണ്ടുകള്‍ ഏറെയായി അഭിനയ ജീവിതത്തില്‍ സജീവ സാന്നിധ്യം പങ്കുവയ്ക്കുന്ന താരം ഇന്ന് ആരാധകര്‍ ഒന്നടക്കം സ്നേഹിക്കുന്ന മെഗാസ്റ്റാറാണ്. മലയാളക്കരയിലെ ഇന്നത്തെ യുവ താരങ്ങളെക്കാള്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരാളും കൂടിയാണ് ഇക്ക. ഇപ്പോഴിതാ 27 വര്‍ഷത്തിനുശേഷം തന്റെ ഒപ്പം അഭിനയിച്ച ശരത്തിനോടൊപ്പം എത്തിയിരിക്കുകയാണ് മമ്മൂക്ക. അനേകം ആരാധകരാണ് നിരവധി കമന്റുകളുമായി കടന്നെത്തി കൊണ്ടിരിക്കുന്നത്.FC