ജയറാമിന്റെ മകള്‍ മാളവികക്കും രക്ഷയില്ല ചെറിയ വസ്ത്രത്തില്‍ കാണണമത്രേ.. കാണിച്ചു……

ജയറാമിന്റെ മകളോട് അങ്ങനെ പറഞ്ഞവന് സ്വന്തം അമ്മയോട് ഞാന്‍ ഭൂമിയിലേക്ക് വന്ന വഴികാണിക്കാന്‍ പറയില്ലെന്ന് പ്രതീക്ഷിക്കാം… മലയാളത്തിന്റെ പ്രിയ താരം ജയറാമിന്റെ മകള്‍ ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാം സാമൂഹ്യ മാധ്യമത്തില്‍ സജീവമാണ്. ഇപ്പോഴിതാ ഒരു അശ്ലീല കമന്റിന് ചുട്ട മറുപടി കൊടുത്ത മാളവിക ജയറാമിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. മാളവിക ജയറാമിന്റെ മറുപടിയുടെ സ്ക്രീന്‍ ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. സഹോദരന് കാളിദാസിനും ജയറാമിനും ഒപ്പമുള്ള തന്റെ ഒരു ഫോട്ടോ മാളവിക പങ്കുവെച്ചിരുന്നു. ജയറാമിന്റെ മുതുകില്‍ ഇരുന്ന് കളിക്കുന്നതിന്റെ ഫോട്ടോയായിരുന്നു ഇത്.
മാളവികയുടെയും കാളിദാസിന്റെയും ചെറുപ്പകാലത്തെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഒരാള്‍ ഫോട്ടോയ്ക്ക് മോശം കമന്റുമായി രംഗത്ത് എത്തി. ഇതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു കമന്റ്. മറുപടിയുമായി മാളവിക ജയറാമും രംഗത്തെത്തി. ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അനുചിതമായ അസ്വസ്ഥതപ്പെടുത്തുന്ന കമന്റുകള്‍ പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യപ്പെടുമോ എന്നും മാളവിക കമന്റില്‍ ചോദിച്ചു.
അടുത്തിടെ ജയറാമിന്റെ മകള്‍ മാളവികയും സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ‘മായം സെയ്തായ് പൂവെ’ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകന്. മാളു സംസ്കാരമില്ലാത്തവരുടെ വാക്കുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക. FC