ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ പൊട്ടിക്കരഞ്ഞു നടി ദീപിക-ഇമോഷന് കാര്‍ഡ് വേണ്ടെന്ന് NCB.
കഴിഞ്ഞ ദിവസം നടി ദീപികയും കരിഷ്മയും ചേര്‍ന്ന് മയക്കുമരുന്നിന് വേണ്ടി നടത്തിയ വാട്സ്ആപ്പ് ചാറ്റ് NCB നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പുറത്ത് വിട്ടിരുന്നു.2017ലായിരുന്നു ഈ ചാറ്റിങ് നടന്നത്.
അതിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദീപിക ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ പൊട്ടിക്കരഞ്ഞത്രേ.
എന്നാല്‍ ആ കരച്ചില് മനസ്സലിയാത്ത NCB ഉദ്ദ്യോഗസ്ഥര്‍ താര സുന്ദരിയോട് പറഞ്ഞത് ഇമോഷണല്‍ കാര്‍ഡ് ഇവിടെ ഇറക്കരുത് എന്നായിരുന്നു.ചോദ്യം ചെയ്യലില്‍ വാട്സ്ആപ്പ് ചാറ്റ് താന്‍ നടത്തിയതാണെന്ന് നടി സമ്മതിച്ചു എന്നാണ് വിവരം.
ഗോവയിലെ ഷൂട്ടിങ് ലൊക്കോഷനില്‍ നിന്നെത്തിയ
ദീപികയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു.നേരത്തെ ചോദ്യം ചെയ്യുന്ന സമയം ദീപികക്കൊപ്പം തന്നെയും ഇരുത്തണമെന്ന് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് NCBയോട് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു.ദീപികക്ക് സമ്മര്‍ദ്ദം താങ്ങാനാവില്ല അതുകൊണ്ടാണ് തന്നെ ഒപ്പമിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും രണ്‍വീര്‍ പറഞ്ഞതായാണ് വാര്‍ത്ത. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നന്നായി കരയേണ്ടതായി വരും.ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മാത്രം.
ഫിലീം കോര്‍ട്ട്.