ഉര്‍വ്വശി ഭാഗ്യലക്ഷ്മിയെ അപമാനിച്ചതിങ്ങനെ- അത്രക്ക് വേണ്ടായിരുന്നു.
എക്കാലത്തും ഉര്‍വ്വശി എന്ന നടിക്ക് എതിരാളികള്‍ ഉണ്ടാവാന്‍ സാധ്യത കുറവായിരുന്നു.അതിപ്പോഴും തുടരുന്നു.നല്ല സിനിമ കുടുംബത്തില്‍ പിറന്ന ഉര്‍വ്വശിയുടെ ആദ്യകാല ചിത്രങ്ങളില്‍ ഉര്‍വ്വശിക്ക് ശബ്ദം നല്‍കിയിരുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയായിരുന്നു.എന്നാല്‍ അത് തുറന്ന് പറയാന്‍ മടിയായിരുന്നത്രേ.അന്ന് നേരിട്ട ആ അപമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
അവര്‍ പറയുന്നതിങ്ങനെ-ഉര്‍വ്വശിക്കായി ഞാന്‍ മികച്ച കുറച്ച് ചിത്രങ്ങള്‍ക്ക് എന്റെ ശബ്ദം നല്‍കിയിരുന്നു.എന്നാല്‍ ഇക്കാര്യം സമ്മതിക്കാന്‍ ഉര്‍വ്വശിക്ക് മടിയായിരുന്നു.
ലാല്‍ സലാം,തലയണമന്ത്രം,സ്ഫടികം തുടങ്ങിയ ഒട്ടനവധി ഹിറ്റുകള്‍ക്കാണ് ഭാഗ്യം ശബ്ദം നല്‍കിയത്.
എന്നാല്‍ ഒരു തമിഴ് മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ ഉര്‍വ്വശി പറഞ്ഞത് മലയാളം,തമിഴ്,തെലുങ്ക്,ചിത്രങ്ങള്‍ക്കൊന്നും എനിക്ക് ഡബ്ബിങ്ങിന് മറ്റാരെയും വെക്കേണ്ടി വന്നിട്ടില്ല എന്നായിരുന്നു.
ഈ വാര്‍ത്ത വായിച്ച് ശരിക്കും എനിക്ക് വല്ലാത്ത വിഷമം വന്നു.ഞാന്‍ ഒരു വിലയുമില്ലാത്ത തൊഴില്‍ മേഖലയിലാണോ ജോലി ചെയ്യുന്നതെന്നും തോന്നിപോയെന്നും ഒരിക്കല്‍ ഞാനത് ഉര്‍വ്വശിയുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ക്കത് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.
ഫിലീംകോര്ട്ട്.