നടന് ധനുഷ് തന്നെയാണ് ഈ രൂപമാറ്റം എന്തിനെന്ന ചര്‍ച്ച നടക്കുന്നു.. എല്ലാവരും ഞെട്ടലില്‍…..
ഈ ലുക്ക് വല്ലാത്ത ലൂക്കായിപ്പോയി എന്നാണ് എല്ലാവരും പറയുന്നത്, നടന് ധനുഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത്. കട്ട താടിയുമായി മുടി നീട്ടിവളര്‍ത്തിയ താരത്തെ ചിത്രങ്ങളില്‍ കാണാം. ‘ക്യാപ്റ്റന്‍ മില്ലര്‍’ ലുക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.
അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈയില്‍ ധനുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ചിത്രത്തിന്റെ റിലീസ് ദീപാവലിക്ക് മുന്‍പേ ഉണ്ടാകും എന്നാണ് വിവരം. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് ഉടമ ത്യാഗരാജന് തന്നെയാണ് അടുത്തിടെ ഇക്കാര്യം വ്യക്തമാക്കിയത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം. FC