നടന് ജെഫേഴ്സണെ കാണാതായിട്ട് നാലുമാസം സമീപത്തെ ഇരുമ്പുപെട്ടിയില്‍ കുഴിച്ചിട്ട നിലയില്‍ ബോഡി….
നാലു മാസം മുന്‍പ് കാണാതായ ബ്രസീല്‍ താരത്തിന്റെ മൃതദേഹം റയോ ഡി ജനീറോയിലെ ഒരു വീടിനു പുറത്തെ പെട്ടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നടന് മച്ചാഡോ മരിച്ചതായി കുടുംബ സുഹൃത്ത് സിന്തിയ ഹില്‍സെന്‍ഡെഗര്‍ മരണവിവരം ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ സ്ഥിരീകരിച്ചു 44 വയസ്സായിരുന്നു. ഒരു വീടിന്റെ പുറത്ത് ആറടിയോളം ആഴമുള്ള കുഴിയില്‍ ചങ്ങലകള്‍ കൊണ്ടു ബന്ധിച്ച് പെട്ടിയില്‍ കിടത്തിയ നിലയില്‍ ആണ് മൃതദേഹം കണ്ടെടുത്തത്. കുഴി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. ആ വീട് വാടകയ്ക്ക് എടുത്ത ആളെ ചുറ്റിപ്പറ്റിയാണ് നിലവിലെ അന്വേഷണം. ഇയാള്‍ ഒരുമാസം മുന്‍പാണ് വീട്ടില്‍ അവസാനമായി എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ജെഫേഴ്സണിന്റെ കൈകള്‍ തലയ്ക്കു പിന്നിലായി കെട്ടിവച്ചിരുന്നുവെന്നു കുടുംബത്തിന്റെ അഭിഭാഷകന് ജൈറോ മഗാല്‍ഹേസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ പെട്ടി ജെഫേഴ്സണിന്റെ വീട്ടില്‍ ഉള്ളതിനു സമാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴുകിയ മൃതദേഹം വിരലടയാളം വച്ചാണ് തിരിച്ചറിഞ്ഞത്. കഴുത്തില്‍ പാട് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന സംശയം കുടുംബം ഉയര്‍ത്തുന്നു.
നടന്റെ വീട്ടിലെ എട്ട് നായ്ക്കുട്ടികളെ പരിപാലിക്കാന്‍ ആരുമില്ലെന്ന് സന്നദ്ധ സംഘടന അറിയിച്ചപ്പോഴാണ് ജെഫേഴ്സണെ കാണാതായെന്ന് കുടുംബം മനസ്സിലാക്കുന്നത്. മാസങ്ങളായി ജെഫേഴ്സണിന്റെ മൊബൈലില്‍ നിന്ന് കുടുംബത്തിന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇമെയില്‍ സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകള്‍ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നെന്ന് ജെഫേഴ്സണിന്റെ അമ്മ മരിയ ദാസ് ഡോറെസ് പറഞ്ഞു. FC