നടി ഷഹാനയുടെ അവസ്ഥ അതി ഭീകരമായിരുന്നു, പട്ടിണിക്കിട്ടും പീഡിപ്പിച്ചും, ഇനി മരിച്ചതോ, കൊന്നതോ…….

അറിയാനുള്ളത് അത് മാത്രമാണ് മരിച്ചതാണോ കൊന്നതാണോ എന്ന്, കോഴിക്കോട് തൂങ്ങിമരിച്ചു എന്ന രീതിയില്‍ കണ്ടെത്തിയ നടി ഷഹാനയുടെ ഡയറി കണ്ട ഞെട്ടലിലാണ് പോലീസും, അതിലെ വാര്‍ത്ത കണ്ട ആരാധകരും.
കോഴിക്കോട് പറമ്പില്‍ ബസാറില്‍ മരിച്ച മോഡല്‍ ഷഹാന ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ പുറത്തു വന്നു ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും ഏറെ പീഡനം ഏറ്റുവാങ്ങി ഇരുന്നവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു. ചില ദിവങ്ങളില്‍ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രം. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്.
ഷഹാനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥന് എ സി പി സുദര്ശന് കൈമാറും. ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഭര്‍ത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കയറ് ഉപയോഗിച്ച് തന്നെയാണ് ഷഹാന തൂങ്ങി മരിച്ചതെന്നാണ് നിഗമനം.
നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്. ലഹരിമാഫിയ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെയാണ് ലഹരി വില്‍പ്പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ കൂടുതല്‍ ബന്ധങ്ങളും കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഭര്‍ത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തില്‍ സജാദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. എന്തായലും കൊന്നതാണെങ്കില്‍ ആരെയും വെറുതെ വിടരുത് FC