കുറഞ്ഞ ദിവസം ഒന്നിച്ചു താമസിച്ച താരദമ്പതികള്‍ വേര്‍പിരിഞ്ഞു അതില്‍ നടനെ അപമാനിച്ച നടി 15.5 കോടി നല്‍കണം……
ചുമ്മാ ഒന്നപമാനിച്ചതാ പക്ഷെ പണിവന്നത് കോടികളായിട്ട, 2015-ലാണ് ഡെപും ഹേഡും വിവാഹിതരാകുന്നത്. 2017-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 2018 ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡെപിനെ ഡിസ്നി അടക്കമുള്ള വമ്പന്‍ നിര്‍മ്മാണ കമ്പനികള്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു.
എന്നാല്‍, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു. ഡെപ്പിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഹേഡ് ഉന്നയിച്ചത്. പൊട്ടിയ കുപ്പി ഉപയോഗിച്ച് തനിക്ക് നേരെ ഡെപ്പ് ലൈംഗിക അതിക്രമം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ഹേഡ് ആരോപിക്കുന്നു.
കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹേഡ് മൊഴി നല്‍കിയത്. വിവാഹ ജീവിതത്തിലുടനീളം താന്‍ കടുത്ത ശാരീരിക-മാനസിക പീഡനത്തിന് വിധേയയായെന്നും ഹേഡ് ആരോപിച്ചു. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറഞ്ഞത്. ഡെപിനെ രാക്ഷസന് എന്നാണ് ഹേഡ് വിളിച്ചത്. ഡെപ്പിന്റെ വിചാരണയില്‍ അദ്ദേഹം ഒരിക്കല്‍ പോലും താന്‍ ഹേഡിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞു. ഭാര്യയെ തല്ലുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഹേഡിനെയെന്നല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ തല്ലിയിട്ടില്ലെന്നും ഡെപ്പ് പറഞ്ഞു.
ഹേഡിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഹേഡിനെ താന്‍ ഉപദ്രവിച്ചിട്ടില്ലെന്നും മര്‍ദ്ദനം ഏറ്റുവാങ്ങിയത് താനായിരുന്നുവെന്നും ഡെപ് ആരോപിച്ചു. അതിന് തെളിവായുള്ള ശബ്ദരേഖയും ഡെപ്പ് കോടതിയില്‍ സമര്‍പ്പിച്ചു. തന്നോടുള്ള വൈരാഗ്യത്തിന് കിടക്കയില്‍ ഹേഡ് മല വിസര്‍ജ്ജനം നടത്തിയെന്നും ഡെപ്പ് ആരോപിച്ചു. ഡെപിന് അനുകൂലമായി മുന്‍ കാമുകി അടക്കം മൊഴി നല്കി. മാനസികാരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ടും ഹേഡിന് വിനയായി. ഗാര്‍ഹിക പീഡനാരോപണം തെളിയിക്കാന്‍ ഹേഡിന് സാധിച്ചില്ല. ഇതെല്ലാം ഡെപിന്റെ വാദത്തിന് അടിത്തറ നല്‍കുകയും ഒടുവില്‍ അന്തിമ വിധിയിലേക്ക് നയിക്കുകയുമായിരുന്നു. ജോണി ഡെപ്പ് നഷ്ടപരിഹാരമായി 20 ലക്ഷം ഡോളര്‍ (ഏകദേശം 15.5 കോടി രൂപ) നല്‍കണം. FC