കണ്ടാല്‍ വാരിപൊതിയാന് തിക്കിത്തിരക്കുന്നവരാരും ശ്രദ്ധിച്ചില്ല ട്രെയിനില്‍ തങ്ങള്‍ക്കൊപ്പമുള്ളത് നടന് ദിലീപാണെന്ന് ..
തോണ്ടലും തലോടലും സെല്‍ഫിയെടുക്കാനുള്ള തിരക്കുകളും ഇല്ലാതെ നടന് ദിലീപിന് കോഴിക്കോട് റയില്‍വേസ്റ്റേഷനിലും അത് കഴിഞ്ഞു ട്രെയിനിലും നന്നായി ആസ്വദിച്ചൊരു സുഖയാത്ര.. കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുന്ന നടന് ദിലീപിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷനു കോഴിക്കോടെത്തിയ താരത്തിനു മടങ്ങാന്‍ വിമാനം കിട്ടാതെ വന്നപ്പോഴാണ് മലബാര്‍ എക്സ്പ്രസില്‍ കൊച്ചിയിലെത്തിയത്.
കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുന്ന ഒരു നടന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കറുത്ത വസ്ത്രങ്ങളും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച താരം മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുള്ളതുകൊണ്ട് ആരാണ് ഇരിക്കുന്നതെന്ന് അധികമാര്‍ക്കും മനസ്സിലായില്ല. ദിലീപിന്റെ ഫാന്‍ പേജിലൂടെയാണ് വീഡിയോ പ്രചരിച്ചത്.
മുന്‍പും ദിലീപ് ട്രെയിനില്‍ ഇങ്ങനെ യാത്ര ചെയ്യാറുണ്ടെന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കണ്ണൂരിലേക്കുള്ള യാത്രകള്‍ ചിലപ്പോള്‍ ട്രെയിനിലാകും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാന്ദ്ര’. തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന ഭാട്ടിയ ആണ് നായിക. മുംബൈ പശ്ചാത്തലമായ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ലെന എന്നിവരും ശ്രദ്ധേയവേഷങ്ങളിലുണ്ട്. FC