ഡോക്ടര്‍ റോബിന്റെ വിവാഹ നിശ്ചയ ദിവസം റംസാനും ദില്‍ഷയും കളിച്ച കളി.. വല്ലാത്ത ലെവലാ…
കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം റോബിന്റെ വിവാഹനിശ്ചയവും ഒപ്പം റംസാന്റെയും ദില്‍ഷയുടെയും ഡാന്‍സും വൈറലായിരുന്നു, ഡി ഫോര്‍ ഡാന്‍സ് വേദി മുതല്‍ തുടങ്ങിയ സൗഹൃദമാണ് ദില്‍ഷയുടെയും റംസാന്റെയും. ഇപ്പോഴും അത് തുടരുന്നു. രണ്ട് പേരും ഒരുമിച്ച് ചെയ്ത സ്റ്റേജ് ഷോകളും റീല്‍സ് വീഡിയോസും എല്ലാം ഇതിന് മുന്‍പും വൈറലായിട്ടുണ്ട്. വീഡിയോ കണ്ട് ഇരുവരും പ്രണയത്തിലാണ് എന്ന് വരെയുള്ള ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം ഗോസിപ്പുകള്‍ക്കൊന്നും ചെവി കൊടുക്കാതെ റംസാനും ദില്‍ഷയും തങ്ങളുടെ സൗഹൃദം കൊണ്ടു പോവുകയാണ്.
വാലന്റൈന്‍ ദിനത്തിലും റംസാനുമൊത്തുള്ള ഒരു നൃത്ത വീഡിയോ റംസാന് പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റംസാന് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിച്ചത്. കണ്ണെടുത്താല്‍ ഏതെങ്കിലും ഒരു മൂവ്മെന്റ് മിസ്സ് ആയി പോവുമോ എന്ന് കരുതി, കണ്ണെടുക്കാതെ കണ്ടു നില്ക്കാന് പറ്റുന്ന നൃത്തമെന്നാണ് ഒരു കമന്റ്. വീഡിയോയില്‍ മൈന്റ് ബ്ലോയിങ് സ്റ്റെപ്പുകളുണ്ട്, റൊമാന്‍സ് ഉണ്ട് എന്റര്‍ടൈന്‍മെന്റ് ഉണ്ട്. ഒന്നും പറയാനില്ല, സൂപ്പര്‍ എന്നാണ് ഭൂരിഭാഗം കമന്റുകളും. പ്രണയ ദിനത്തില്‍ എല്ലാ താരങ്ങളും തന്നെ പോസ്റ്റ് പങ്കുവെച്ചപ്പോള്‍ ലേറ്റ് ആയി വന്ന് ലേറ്റസ്റ്റ് ആയി മാറിയിരിക്കുകയാണ് ദില്‍ഷയും റംസാനും. FC