റോബിനുമായുള്ള വിവാഹം ഉടന്‍… ദില്‍ഷയുടെ ഉദ്ഘാടന വേദിയിലെ കളികണ്ടോ… നന്നാവുന്നുണ്ട് എല്ലാം……

അഭിനയമോഹം തന്നെയാണ് ദില്‍ഷയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം അതുകൊണ്ടുതന്നെയാണ് കോഴിക്കോടുള്ള മില്ലേനിയം ഓഡിയോസ് ഇറക്കിയ ഖല്ബണ് ഫാത്തിമ എന്ന ഹിറ്റ് ആല്‍ബത്തില്‍ നെഞ്ചിനുള്ളില്‍ നീയാണ് ഫാത്തിമാ എന്ന ഗാനത്തിന് താജുദീനും സംഘത്തിനുമൊപ്പം നൃത്തം ചെയ്യാന്‍ ദില്‍ഷയും ഉണ്ടായിരുന്നു. പത്ത് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം ഐഡെന്റിറ്റി നേടിയിരിക്കുകയാണ് ദില്‍ഷ.
ബിഗ് ബോസില്‍ താരമായതോടെ അവര്‍ക്ക് എന്നും തിരക്കാണ് കൂടാതെ ഡോക്ടര്‍ റോബിനുമായുള്ള വിവാഹത്തിന്റെ ഗോസിപ്പുകളും, റോബിനുമായുള്ള വിവാഹക്കാര്യം ഉടന്‍ തന്നെ ലൈവിലൂടെ വന്നു പറയുമെന്നാണ് ദില്‍ഷ പറയുന്നത്, ഇന്നലെ ഒരു ഉദ്ഘാടനത്തിനെത്തിയ ദില്‍ഷയുടെ പെര്ഫോമെന്സില് ആരാധകരും ഹാപ്പിയാണ്..
വയനാട്ടിലുള്ള ഒരു കാറിന്റെ ഷോറൂമില്‍ ആയിരുന്നു താരം ഉദ്ഘാടനത്തിനായി എത്തിയിരുന്നത്. ഉദ്ഘാടനവേദിയില്‍ സ്വതസിദ്ധമായ കൂട്ടിത്വത്തില് തന്നെയാണ് താരം നിന്നിരുന്നത്. വേദിയില്‍ ഒരു നൃത്തം അവതരിപ്പിക്കുവാന്‍ ദില്‍ഷ ആവശ്യപ്പെടുകയും യാതൊരു മടിയും കൂടാതെ പാട്ടുകള്‍ക്ക് ദില്‍ഷ ചുവടുവയ്ക്കുകയും ചെയ്തു. വളരെ മനോഹരമായ വേദിയെ കയ്യിലെടുത്തു എന്നു പറയുന്നതാണ് സത്യം. വളരെ പെട്ടെന്ന് തന്നെ ദില്‍ഷയുടെ ഈ നൃത്തം സോഷ്യല്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ബിഗ് ബോസ് വീടിനുള്ളിലും ദില്‍ഷയുടെ നൃത്തത്തിന് ആരാധകരേറെയായിരുന്നു.
ദില്‍ഷക്കും റോബിനും സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം ഫാന്‍സ് ആര്മികള് രൂപപ്പെട്ടിരുന്നു, റോബിന് ആര്‍മിയാണ് ദില്‍ഷയെ വിജയിപ്പിച്ചത് എന്ന് ഇതിനോടകം തന്നെ ചില റൂമറുകളും ഉയരുന്നുണ്ട്. റോബിനും ദില്‍ഷയും ഒരുമിച്ചു ചേരണം എന്നാഗ്രഹഹിക്കുന്നവരും ഉണ്ട്, ഷോ പോലെയല്ല ജീവിതം എന്ന തിരിച്ചറിവാണ് പ്രധാനം. FC