മോഹന്‍ വേദിയില്‍ കുഴഞ്ഞുവീണു തലച്ചോറില്‍ രക്തസ്രാവം എത്ര മനോഹര സിനിമകളാണ് സമ്മാനിച്ചത് ….
വേദിയില്‍ കുഴഞ്ഞു വീഴുന്നവരുടെ എണ്ണം കൂടിവരികയാണ് അതില്‍ ചിലര്‍ എന്നെന്നേക്കുമായി വിടവാങ്ങുന്നു.. സംവിധായകന് എം. മോഹന്‍ വേദിയില്‍ കുഴഞ്ഞു വീണു. തലച്ചോറില്‍ രക്തസ്രാവമുണ്ടായ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ചടങ്ങില്‍ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് എത്തിയ സംവിധായകന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സംവിധായകനെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റി.
രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുമ്പേ, മംഗളം നേരുന്നു, രചന, ആലോലം, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മോഹന്‍. അദ്ദേഹത്തിന് പൂര്‍ണ്ണ ആരോഗ്യം തിരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥിക്കാം. FC