എന്റെ പെങ്ങളുടെ മകളാണെന്ന് ബോധമുണ്ടായിരുന്നെങ്കില് ഡോ. വന്ദനാ ദാസ് മരിക്കുമായിരുന്നോ സുരേഷ് ഗോപി…
സാംസ്കാരിക നായകന്മാരെയെ നമുക്ക് നഷ്ടപെട്ടിട്ടുള്ളു സംസ്കാരമുള്ള അഭിനേതാക്കള്‍ നമുക്കൊപ്പമുണ്ട് ഡോ.വന്ദനദാസിന്റെ മരണത്തില്‍ നേരിട്ടനുശോചിക്കാന് സുരേഷ്ഗോപി മമ്മുട്ടി രമേഷ്പിഷാരടി തുടങ്ങിയവരെല്ലാം നടി മമത ചോദിച്ചത് എന്തുകൊണ്ട് പ്രതി സന്ദീപിനെ കൊന്നില്ല എന്നാണ്.
ഡോ. വന്ദനാ ദാസിന്റെ മരണത്തില്‍ പൊലീസിനെതിരെ പ്രതികരിച്ച് നടന് സുരേഷ് ഗോപി. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു എന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കി എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്. ”ആ വന്ന പൊലീസുകാരില്‍ ഒരാളുടെ അല്ലെങ്കില്‍ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കില്‍ അവര്‍ ഈ പറയുന്ന 50 മീറ്റര്‍ അല്ലെങ്കില്‍ 100 മീറ്റര്‍ വിട്ടു നില്‍ക്കുമായിരുന്നോ?” ‘എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവര്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ ഒറ്റയ്ക്ക് വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ” എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. FC